ദോഹ: കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തില്‍ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ അനുസ്മരിച്ചു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡണ്ട് ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ക്കപ്പെട്ട അടിയന്തിര യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ പ്രമേയം അവതരിപ്പിച്ചു.സമുദായത്തിന്റെ ഐക്യത്തിന് വേണ്ടി നിലകൊണ്ട പ്രമുഖരിലൊരാളായിരുന്നു ബാപ്പു മുസ്‌ലിയാര്‍.എല്ലാ വിയോജിപ്പുകള്‍ക്കും അതീതമായി ഇതര നേതാക്കള്‍ തമ്മിലുള്ള പരസ്പര ബന്ധം നിലനിര്‍ത്തുന്നതിന് സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിലും പത്ര മാധ്യമ മേഖലകളിലും വിലപ്പെട്ട സേവനങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ളത്. കോട്ടുമല മുസ്‌ലിയാര്‍ക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.