തിരുനെല്ലൂര്‍:എളവള്ളിയിലുള്ള
അഷ്‌റഫിന്റെ മകന്‍ അജ്‌മലും,തെക്കെയില്‍ അബ്‌ദുല്ലക്കുട്ടിയുടെ രണ്ടാമത്തെ
മകന്‍ അജ്‌മലും വാഹനാപകടത്തില്‍ പെട്ടതായി അറിയുന്നു.ബൈക്ക് ഓടിച്ചിരുന്ന
അജ്‌മല്‍ എളവള്ളി അപകട സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു.അജ്‌മല്‍
അബ്‌ദുല്ലക്കുട്ടിയെ അമലയിലെ തീവ്ര പരിചരണ വിഭാഗത്തില്‍
പ്രവേശിപ്പിച്ചിരിക്കുന്നതായി അബ്‌ദുല്‍ ജലീല്‍ വി.എസ് അറിയിച്ചു.ഐ.ഇ.എസ്
സ്‌കൂളിനടുത്തു വെച്ചായിരുന്നു അപകടം.യുവാക്കള്‍ ഇരു ചക്രവാഹനത്തില്‍
തൃശുരില്‍ നിന്നും വരികയായിരുന്നു.എതിര്‍ദിശയില്‍ വന്ന വാഹനം യുവാക്കളെ
ഇടിച്ചു വിഴ്‌ത്തുകയായിരുന്നു.ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പ്രാഥമിക
നിഗമനം.ദാരുണമായ അന്ത്യം സംഭവിച്ച അജ്‌മല്‍ എളവള്ളിക്ക് വേണ്ടി
കണ്ണീരണിഞ്ഞു പ്രാര്‍ഥിക്കാം.ഐ.സി.യു വില്‍ പ്രവേശിപ്പിക്കപ്പെട്ട
അജ്‌മല്‍ അബ്‌ദുല്ലക്കുട്ടിയുടെ ജിവനു വേണ്ടിയും പ്രാര്‍ഥിക്കാം.