മുല്ലശ്ശേരി:തിരുനെല്ലൂര്‍ എന്ന ഗ്രാമത്തിന്റെ ദീര്‍ഘ കാലത്തെ കാര്‍ഷിക സ്വപ്നം മുളപൊട്ടിക്കൊണ്ടിരിക്കുന്നു.സംസ്‌ഥാനത്തെ പ്രാദേശിക പഞ്ചായത്ത് തല കൃഷി ഭവനുകളുടെ പങ്കാളിത്തത്തെ തദ്ധേശവാസികളുടെ ഭാഗദേയത്വം ഉറപ്പാക്കിയുള്ള ശ്രമങ്ങളുടെ പ്രതിഫലനം പച്ച പിടിച്ചു തുടങ്ങിയിരിക്കുന്നു.സംസ്ഥാനത്തിന്റെ തന്നെ പലഭാഗങ്ങളിലും കര്‍ഷകര്‍ പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തി ലാഭമുള്ളതും എളുപ്പമുള്ളതുമായ മറ്റ് കൃഷി സമ്പ്രദായങ്ങളിലേക്ക് തിരിഞ്ഞപ്പോഴും തിരുനെല്ലൂരിന്റെ പാടശേഖരം ശുദ്ധജല പദ്ധതിയുടെ മധുരിക്കുന്ന കിനാവില്‍ കരിഞ്ഞുണങ്ങുകയായിരുന്നു.ഈ ഗ്രാമത്തിന്റെ തെക്കേ അറ്റത്ത് കൂടെ ഭീമാകാരനായി കടന്ന് വന്ന് ഇടിയഞ്ചിറയില്‍ അവസാനിക്കുന്ന ശുദ്ധജല പാദ്ധതി തിരുനെല്ലൂരിന്റെ കാര്‍ഷിക സ്വപനങ്ങള്‍ തൂത്തെറിയാനും വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ രൂക്ഷമാകാനും മാത്രമായിരുന്നു സഹായിച്ചത്.ഈ ദുര്‍ഗതിക്ക് അറുതി വരുത്താന്‍ കച്ച കെട്ടിയിറങ്ങിയ സഹൃദയരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ ജനകീയനായ പ്രസിഡന്റ് എ.കെ ഹുസൈന്‍,മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഷരീഫ് ചിറക്കല്‍ തുടങ്ങി അരങ്ങിലും അണിയറയിലും പ്രവര്‍ത്തന നിരതരായ കര്‍മ്മ യോഗികള്‍ക്ക് സ്വദേശത്തും വിദേശത്തുമുള്ള തിരുനെല്ലൂരിന്റെ ഹര്‍ഷാരവം മുഴങ്ങിത്തുടങ്ങി.