കഠിന പ്രയത്നത്തിന്റെ കിതപ്പും കീഴടക്കാനുള്ള കുതിപ്പും മുഹമ്മദന്‍സിന്റെ മുദ്രകളായിരുന്നു.ഈ മുദ്രകളെ പുതിയ തലമുറയിലെ യുവാക്കള്‍ക്ക് പകര്‍ന്നു കൊടുക്കാനുള്ള ജേഷ്‌ഠ സഹോദരങ്ങളുടെ ശ്രമം ശ്ളാഘനീയമാണ്.എ.കെ ഹുസൈന്‍ പറഞ്ഞു.മുഹമ്മദന്‍സ് തിരുനെല്ലുരിന്റെ 2017കാലയളവിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട സമിതിയുടെ പ്രഥമ യോഗത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ ഹുസൈന്‍.സമീപ ഗ്രാമങ്ങളിലും പ്രാദേശിക തലത്തിലും അറിയപ്പെടുന്ന മുഹമ്മദന്‍സ് തിരുനെല്ലൂര്‍ വീണ്ടും സജീവമാകുന്നതില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്.അദ്ധേഹം കൂട്ടിച്ചേര്‍ത്തു.ഒപ്പം പൂര്‍ണ്ണ സഹകരണം വ്യക്തിതലത്തിലും ഔദ്യോഗിക തലത്തിലും എല്ലാ അര്‍ഥത്തിലും വാഗ്ദാനം ചെയ്‌തു കൊണ്ടായിരുന്നു പ്രഭാഷണത്തിനു വിരാമമിട്ടത്.
പ്രസിഡണ്ട് ആര്‍.വി അബ്‌ദുല്‍ കബീറിന്റെ അധ്യക്ഷതയില്‍ ഉപദേശക സമിതി അംഗം വി.എസ് അബ്‌ദുല്‍ ജലീലിന്റെ വസതിയിലായിരുന്നു യോഗം സംഘടിപ്പിച്ചത്.സീനിയര്‍ അംഗങ്ങളായ ഇസ്‌മാഈ ബാവ,ജലീല്‍ വി.എസ്,നാസര്‍ വി.എസ്,ഷംസുദ്ധീന്‍ പി.എം തുടങ്ങിയവര്‍ സദസ്സിനെ ധന്യമാക്കി.
നീണ്ട ഇടവേളക്ക് ശേഷം മുഹമ്മദന്‍സ് തിരുനെല്ലുരിന്റെ 2017 കാലയളവിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ഭാരവാഹികളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.യുവ നിരയുടെ കര്‍മ്മോത്സുകതയെ ക്രിയാതമകമായി ഉപയോഗപ്പെടുത്താനുള്ള പ്രതിജ്ഞയും പ്രാര്‍ഥനയും പ്രഭാഷകരുടെയും സദസ്യരുടെയും ആശംസകളിലും ആശീര്‍വാദങ്ങളിലും നിഴലിക്കുന്നുണ്ടായിരുന്നു.കബീര്‍,മുസ്‌തഫ.എം.എ,ഷമീര്‍,സനൂപ്,ഷഫീഖ്,ഷിഫാസ്,നജ്‌മല്‍,ജസീം,ഫായിസ്,ജാഫര്‍,ഷാഹദ്,മുജീബ്,നാസര്‍,അജ്‌മല്‍,ഷമീം,ഷാഹുല്‍,റഈസ് തുടങ്ങിയവരുടെ സജീവ പങ്കാളിത്തം പ്രകടമായിരുന്നു.
മുഹമ്മദന്‍സിനു പുതിയ ഉണര്‍വും ഉന്മേഷവും നല്‍കാനുതകും വിധമുള്ള ക്രിയാത്മകമായ ഒട്ടേറെ അജണ്ടകള്‍ക്ക് രൂപം നല്‍കി.പുതിയ മാര്‍ഗ നിര്‍ദേശക രേഖ താമസിയാതെ തയ്യാറാകും.അംഗത്വ നിബന്ധനകളും റജിസ്റ്റ്രേഷന്‍ രീതിയും കാലാനുസൃതമായ മാറ്റങ്ങളും പ്രഖ്യാപിക്കപ്പെട്ടു.കലാ കായിക രംഗത്ത് ശ്രദ്ധേയമായ പ്രകടനങ്ങളും സാമൂഹ്യ സേവന രംഗങ്ങളില്‍ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളും പുതിയ മുഹമ്മദന്‍സ് വിഭാവനയില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്.
മുഹമ്മദന്‍സ് തിരുനെല്ലുരിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സന്നദ്ധ മനസ്സുമായി ഉണര്‍ന്നിരിക്കുകയാണ് മുഹമ്മദന്‍സ് ഖത്തര്‍ എന്നു മുഹമ്മദന്‍സ് ഖത്തര്‍ പ്രസിഡണ്ട് സലീം നാലകത്ത് ദിതിരുനെല്ലുരിനോട് പറഞ്ഞു.