ദോഹ:നിരൂപണങ്ങളെയും വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്‌ത് ന്യൂനതകള്‍ പരിഹരിച്ച് പ്രവര്‍ത്തന സജ്ജമാകണം.സംഘ ബോധത്തോടെ പ്രവര്‍ത്തന നിരതമാകുമ്പോള്‍ സര്‍വ്വ ശക്തന്റെ സഹായം സുനിശ്ചിതമായിരിയ്‌ക്കും.ഷറഫു ഹമീദ് പറഞ്ഞു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ 2017 കാലയളവിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട നിര്‍വാഹകസമിതിയുടെ പ്രഥമ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡണ്ട് ഷറഫു ഹമീദ്.
ഒരു വര്‍ഷത്തെ പ്രവര്‍ത്തന രേഖയും ഒരു ത്രൈമാസ അജണ്ടയും നമുക്ക് രൂപപ്പെടുത്തണം.തദ് വിഷയത്തില്‍ സമിതി അംഗങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ ക്ഷണിച്ചു കൊണ്ട് ആമുഖ ഭാഷണത്തിനു വിരാമമിട്ടു.തുടര്‍ന്നു സീനിയര്‍ അംഗം ഹമീദ് ആര്‍.കെ,അസീസ് മഞ്ഞിയില്‍,വൈസ് പ്രസിഡണ്ട് റഷീദ് കെ.ജി,ട്രഷറര്‍ സലീം നാലകത്ത്,സെക്രട്ടറിമാരായ ഷൈദാജ് കുഞ്ഞു ബാവു,തൗഫീഖ് താജുദ്ധീന്‍ തുടങ്ങിയവര്‍ ചര്‍ച്ചയെ ധന്യമാക്കി.
മഹല്ലിലെ പൊതു വികസനവുമായി ബന്ധപ്പെട്ടും,ഇതര സാമൂഹിക സേവനങ്ങളുമായി ബന്ധപ്പെട്ടതുമായ കരട് രേഖ തയ്യാറാക്കി.ഇതിലെ ദീര്‍ഘ കാല ഹൃസ്വ കാല അജണ്ടകള്‍ പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്‌തു സമന്വയമുണ്ടാക്കി സമിതിയുടെ അംഗീകാരം നേടിയതിനു ശേഷം പ്രസിദ്ധീകരിക്കും.
വികസനം,സ്‌നേഹസ്‌പര്‍ശം,സാന്ത്വനം,സേവനം,വിദ്യാഭ്യാസം,പ്രോത്സാഹനം,സൗഹൃദസംഗമം,സുവനീര്‍ പ്രകാശനം തുടങ്ങിയവയുടെ കരട് രൂപമാണ് കഴിഞ്ഞ നിര്‍വാഹക സമിതിയില്‍ ചര്‍ച്ചയിലൂടെ ധാരണയിലെത്തിയിട്ടുള്ളത്.
വികസനം,സ്‌നേഹസ്‌പര്‍ശം,സാന്ത്വനം,സേവനം,വിദ്യാഭ്യാസം,പ്രോത്സാഹനം,സൗഹൃദസംഗമം,സുവനീര്‍ പ്രകാശനം തുടങ്ങിയവയുടെ കരട് രൂപമാണ് കഴിഞ്ഞ നിര്‍വാഹക സമിതിയില്‍ ചര്‍ച്ചയിലൂടെ ധാരണയിലെത്തിയിട്ടുള്ളത്.
ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ സ്വാഗതം പറഞ്ഞു.തൗഫീഖ് താജുദ്ധീന്‍ നന്ദി പ്രകാശിപ്പിച്ചു.