നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 1 February 2017

പാര്‍‌പ്പിട പദ്ധതി ഒരു തിരിഞ്ഞു നോട്ടം

ദോഹ:മഹല്ല്‌ തിരുനെല്ലുര്‍ വിഭാവന ചെയ്‌ത പാര്‍‌പ്പിട സമുച്ചയത്തിന്റെ പണി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു.ഇപ്പോള്‍ നാട്ടിലുള്ള ഖ്യു.മാറ്റ്‌ ട്രഷറര്‍ സലീം നാലകത്തിന്റെ സം‌സാരിക്കുന്ന ചിത്രങ്ങളില്‍ നിന്നും ഇങ്ങനെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്‌.കൂടുതല്‍ വിവരങ്ങള്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്‌.

2014 നവം‌ബര്‍ 16 നായിരുന്നു ഭവന നിര്‍‌മ്മാണം തുടക്കം കുറിച്ചത്‌.മുന്‍ ഖ്യു.മാറ്റ്‌ പ്രസിഡന്റ്‌ അബു കാട്ടിലായിരുന്നു ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. സ്വദേശത്തും വിദേശത്തുമുള്ള നന്മയില്‍ സഹകരിക്കുന്നവരുടെ കൂട്ടായ പ്രയത്നം പരിസമാപ്‌തിയിലേയ്‌ക്ക്‌ നീങ്ങുന്നു എന്നതില്‍ തിരുനെല്ലൂര്‍ മഹല്ലു നിവാസികള്‍‌ക്ക്‌ സന്തോഷിക്കാന്‍ വകയുണ്ട്‌.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ എല്ലാ സമിതികളിലും  കാര്യക്ഷമമായ സമാഹരണത്തിനു ശ്രമം നടന്നിരുന്നു.2015 ലെ മാര്‍‌ച്ച്‌ മാസം പാര്‍‌പ്പിട സമുച്ചയ സമാഹരണ മാസമായി ആചരിക്കാനുള്ള തീരുമാനവും പ്രശംസാര്‍‌ഹമായ ചുവടുവെപ്പായിരുന്നു.ഈ പദ്ധതിയുടെ അവസാനഘട്ടത്തിലും ഖ്യു.മാറ്റിന്റെ വിശിഷ്യാ ഖ്യു.മാറ്റ്‌ പ്രസിഡണ്ട്‌ ഷറഫു ഹമീദിന്റെ അവസരോചിതമായ ഇടപെടല്‍ ഏറെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്‌.

മഹല്ലിന്റെ ആദരണീയരായ നേതാക്കള്‍ വിശിഷ്യാ ആരോഗ്യ സ്ഥിതിയൊന്നും കണക്കിലെടുക്കാതെ സജീവമായി രം‌ഗത്തുള്ള മഹല്ലു പ്രസിഡണ്ട്‌ ഹാജി.കെ.പി അഹമ്മദ്‌,ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി,ട്രഷറര്‍ ഖാസ്സിം വി.കെ തുടങ്ങിയ സം‌ഘം രാപകലില്ലാതെ ഈ പദ്ധതിയുടെ പൂര്‍‌ത്തീകരണത്തിനു വേണ്ടി ശ്രമിച്ചു കൊണ്ടേയിരുന്നു.വിശ്രമമില്ലാതെ ഓടി നടന്നു കൊണ്ടിരിക്കുന്ന എല്ലാവര്‍‌ക്കും തക്ക പ്രതിഫലം നല്‍‌കി അനുഗ്രഹിക്കട്ടെ.എന്നു സാന്ദര്‍‌ഭികമായി പ്രാര്‍‌ഥിക്കുന്നു.

ഇതര നാടുകളില്‍ കഴിയുന്ന തിരുനെല്ലൂരിലെ പ്രവാസികളെ കോര്‍‌ത്തിണക്കി നാടിന്റെ പൊതു വിഷയങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ ഫലവത്താകുന്നുണ്ടെന്നാണ്‌ വിലയിരുത്തപ്പെടുന്നത് . ഖ്യു.മാറ്റ്‌ ജനറല്‍ സെക്രട്ടറി  ഷിഹാബ്‌ ഇബ്രാഹീമിന്റെ സേവനങ്ങളും വിലപ്പെട്ടതാണ്‌.

പാര്‍പ്പിട സമുച്ചയവുമായി ബന്ധപ്പെട്ട് ഖത്തറില്‍ നിന്നും ഇനിയും വാവാഗ്ദത്തം പൂര്‍ത്തികരിച്ചിട്ടില്ലാത്തവര്‍ വൈകിക്കരുതെന്നു ജനറല്‍ സെക്രട്ടറി അം‌ഗങ്ങളോട്‌ അഭ്യര്‍‌ഥിച്ചു.

പ്രവര്‍‌ത്തനങ്ങളുടെ പ്രതിഫലനം ഇഹത്തിലും പ്രതിഫലം നാളെ പരത്തിലും നല്‍‌കി നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.