തിരുനെല്ലുര്‍:ഐ.ഡി.സി മദ്രസ്സാ പത്താം തരത്തിലെ സമസ്‌ത കേരള സുന്നി വിദ്യാഭാസ ബോഡിന്റെ പൊതു പരീക്ഷയില്‍ റഹ്‌മത്തുന്നിസ ഷിഹാബ് ഇബ്രാഹീം ഡിസ്‌റ്റിങ്‌ഷനോടെ വിജയിച്ചിരിക്കുന്നു.പ്രദേശത്തെ വൈജ്ഞാനിക രംഗത്ത് സ്‌തുത്യര്‍ഹമായ സേവന പാരമ്പര്യം നില നിര്‍ത്തുന്ന വിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്നും ഉന്നത പഠന നേട്ടം കൈവരിച്ച റഹ്‌മത്തുന്നിസയെ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ അഭിനന്ദനം അറിയിച്ചു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ജനറല്‍ സെക്രട്ടറി ഷിഹാബ് ഇബ്രാഹീമിന്റെ മൂത്ത മക്കളാണ് റഹ്‌മത്തുന്നിസ.ആത്മീയ ഭൗതിക വൈജ്ഞാനിക രംഗത്തെ മികച്ച വാഗ്ദാനമാണ് ഈ മിടുക്കിയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.