നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 25 March 2017

ആരോഗ്യ ഇൻഷുറൻസ്

മുല്ലശ്ശേരി:മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഒന്നാം വാർഡിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ  27.3.2017 തിങ്കളാഴ്ച സം‌ഘടിപ്പിക്കുന്നു. കാലത്ത്‌ 10 മണി മുതൽ തുടങ്ങുന്ന പഞ്ചായത്തിന്റെ സാമൂഹ്യ സേവന പരിപാടി മുല്ലശ്ശേരി പാടൂർ റോഡിലുള്ള പഴയ പഞ്ചായത്തു ഓഫീസില്‍ നടക്കും.ഈ പദ്ധതിയുടെ ഗുണ ഭോക്താക്കള്‍ കഴിഞ്ഞ തവണ പുതുക്കിയ കാർഡും 30 രൂപയും റേഷൻ കാർഡിന്റെ കോപ്പിയും കൂടെ കരുതണം. ഒരു കാർഡിൽ ഒരു വീട്ടിലെ 5 പേർക്ക് ചേരാവുന്നതാണ്.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷരിഫ്‌ ചിറക്കല്‍ അറിയിച്ചു.വാര്‍‌ഡ്‌ മെമ്പര്‍ ഷരീഫ്‌ ചിറക്കലിനെ ബന്ധപ്പെടാവുന്ന നമ്പര്‍ +91 9526133467.