നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 7 March 2017

ഖ്യു.മാറ്റ്‌ അക്ഷര വിരുന്നൊരുക്കുന്നു

ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഒരുക്കുന്ന സുവനീര്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
വൈവിധ്യമാര്‍‌ന്ന വിഷയങ്ങള്‍ വിവിധ അധ്യായങ്ങളിലായി തയ്യാറായിവരുന്നു.അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍,അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം,അബു മുഹമ്മദ്‌ എന്നീ പത്രാധിപ സമിതി അം‌ഗങ്ങള്‍ ഈ അക്ഷരോപഹാരത്തിന്റെ ഓരോ ശീര്‍ഷകവും അതില്‍ ഉള്‍പെടുത്തപ്പെട്ട രചനകളുടെ പുരോഗതിയും വിലയിരുത്തി.
വെള്ളാരം കല്ലുകള്‍,ഓര്‍മ്മയില്‍ എന്റെ ഗ്രാമം,അണയാത്ത വിളക്കുകള്‍,വ്യക്തി മുദ്രകള്‍,കഥ പറയുന്ന ചിത്രങ്ങള്‍,സ്‌പന്ദനങ്ങള്‍,പഴയ താളുകള്‍,സര്‍ഗ വേദി,കായിക തിരുനെല്ലുര്‍,സന്ദേശങ്ങള്‍ എന്നിങ്ങനെ പത്ത്‌ ശീര്‍ഷകങ്ങളിലാണ്‌ സുവനീര്‍ ഒരുങ്ങുന്നത്.
കാര്‍ട്ടൂണ്‍/കാരിക്കേച്ചര്‍/വാട്ടര്‍ കളര്‍/ഓയില്‍ പെയിന്റിങ് എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ പ്രാവീണ്യമുള്ള സുവനീറുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ abuonline@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്നു ഖ്യു.മാറ്റ് അറിയിച്ചു.

തിരുനെല്ലുരിന്റെയും സമീപ തീര ദേശ പ്രദേശങ്ങളുടേയും പ്രവാസത്തോളം പഴക്കമുള്ള പ്രവാസി സം‌ഘടനയായിരിക്കാം മാതൃകാപരമായ പ്രവര്‍‌ത്തനങ്ങള്‍‌ കൊണ്ട്‌ മികവ്‌ തെളിയിച്ച ഈ കൂട്ടായ്‌മ.

ഷറഫു ഹമീദ്‌ സാരഥ്യം വഹിക്കുന്ന ഈ സം‌ഘടന ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.ഈ പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറി ഷിഹാബ്‌ ഇബ്രാഹീമും ട്രഷറര്‍ സലീം നാലകത്തുമാണ്‌.