നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 24 May 2015

സുവനീര്‍ പണിപ്പുരയില്‍ 

മഹല്ല്‌ സുവനീര്‍ പണിപ്പുരയിലാണ്‌.സുവനീറിലെ ഏറെ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള ഓര്‍മ്മയിലൊരു ഗ്രാമത്തിന്റെ അനുബന്ധ തലക്കെട്ടില്‍ പ്രസിദ്ധീകരിക്കാനുദ്ധേശിക്കുന്ന ഓര്‍മ്മകളുടെ കെട്ടഴിപ്പിക്കുന്ന തിരക്കിലാണ്‌ സുവനീര്‍ ഉപസമിതിയിലെ സഹോദരങ്ങളായ അബ്‌ദുന്നാസിര്‍ അബ്‌ദുല്‍ കരീമും അബു മുഹമ്മദ്‌ മോനും. വളരെ സര്‍ഗാത്മകമായ ഒരു ഉപഹാരത്തിനുള്ള മുന്നൊരുക്കങ്ങളില്‍ എല്ലാവരും സഹകരിക്കണം.

പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന സുവനീറില്‍ ഓര്‍മ്മയിലൊരു ഗ്രാമം എന്ന വിഭാഗത്തിലേയ്‌ക്ക്‌ സൃഷ്‌ടികള്‍ ക്ഷണിക്കുന്നു.മറക്കാനാകാത്ത അനുഭവങ്ങള്‍ അനുഭൂതികള്‍ എന്നിവ അനുഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അതും ലേഖകന്റെ ചിത്രവും സഹിതം താഴെ ഇമെയില്‍ വിലാസത്തില്‍ അയക്കുക. 

സുവനീറുമായി ബന്ധപ്പെട്ട ഒരു ഹൃസ്വ ചിത്രം വിവരിക്കാം വെള്ളാറങ്കല്ലുകള്‍,സാംസ്കാരികം,ഓര്‍മ്മയിലൊരു ഗ്രാമം,അനുസ്‌മരണം, വ്യക്തിമുദ്രകള്‍ ,ചിത്രലോകം ,പഴയ താളുകള്‍ ,വഴിയടയാളങ്ങള്‍  വ്യക്തിഗത സന്ദേശങ്ങള്‍.
azeezmanjiyil@gmail.com