നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 6 March 2017

സോക്കര്‍ തൃശൂര്‍ ജേതാക്കള്‍

തിരുനെല്ലൂര്‍ :അബ്‌സാര്‍ മഞ്ഞിയില്‍ വിന്നേര്‍‌സ്‌ ട്രോഫിയില്‍ സോക്കര്‍ തൃശൂര്‍ മുത്തമിട്ടു സ്വന്തമാക്കി.സുഹൈല്‍ റണ്ണേര്‍സ് ട്രോഫി കാളിദാസ്‌ തളിക്കുളവും സ്വന്തമാക്കി.ബാല പ്രതിഭകളുടെ സ്‌മരണാര്‍‌ഥം മുഹമ്മദന്‍‌സ്‌ തിരുനെല്ലൂര്‍ ഒരുക്കിയ ആവേശോജ്ജ്വലമായ അഖില കേരള ഫൈവ്‌സ്‌ ഫ്‌ളഡ്‌ ലൈറ്റ് ഫുട്‌ബോള്‍ മാമാങ്കം കൊട്ടിക്കലാശിച്ചു. 

മത്സരങ്ങളില്‍ പങ്കെടുത്ത നല്ല കളിക്കൂട്ടങ്ങള്‍‌ക്കും,കളിക്കാര്‍‌ക്കും,ഉശിരന്‍ പ്രകടനം കാഴ്‌ച വെച്ച ഗോള്‍‌ വല കാത്തവര്‍‌ക്കും,കളി നിയന്ത്രിച്ചവര്‍‌ക്കും പ്രത്യേക അവാര്‍ഡുകള്‍ പ്രായോജകരുടെ സഹകരണത്തോടെ സമ്മാനിച്ചു.

മാര്‍‌ച്ച്‌ 4,5 തിയ്യതികളിലായി നടന്ന ആവേശോജ്ജ്വലമായ മത്സരങ്ങളുടെ ഉദ്‌ഘാടനം മുല്ലശ്ശേരി ഗ്രാമ പഞ്ചാത്ത്‌ പ്രസിഡണ്ട് ബഹു.ഹുസൈന്‍ ഏ.കെ യുടെ അധ്യക്ഷതയില്‍ ചേര്‍‌ന്ന സംഗമത്തില്‍ മുല്ലശ്ശേരി ബ്ലോക് പ്രസിഡണ്ട്‌ ശ്രീമതി ലതിക വേണു ഗോപാല്‍ നിര്‍വഹിച്ചു.തദവസരത്തില്‍ പ്രദേശത്തെ സാമൂഹിക സാം‌സ്‌കാരിക രാഷ്‌ട്രീയ ഔദ്യോഗിക മേഖലകളിലെ പ്രഗത്ഭര്‍ പങ്കെടുത്തു.

ഉസ്‌മാന്‍ മഞ്ഞിയില്‍,അബു കാട്ടില്‍,ജമാല്‍ ബാപ്പുട്ടി,പാവറട്ടി എസ്‌.ഐ അരുണ്‍,അബ്‌ദുല്‍ കബീര്‍ ആര്‍.വി,മുസ്‌തഫ എം.എ,അബ്‌ദുല്‍ ജലീല്‍ വി.എസ്‌,ഷം‌സുദ്ധീന്‍ പുതിയ പുര,ഇസ്‌മാഈല്‍ ബാവ,റഷിദ്‌ ഖാലിദ്, തുടങ്ങിയ പ്രമുഖര്‍ ഉദ്‌ഘാടന സം‌ഗമം ധന്യമാക്കി. 

രണ്ടാം ദിവസം മധ്യാഹ്നത്തോടെ മത്സരങ്ങള്‍‌ക്ക്‌ തുടക്കം കുറിച്ചു.സായാഹന സം‌ഗമത്തില്‍ ബഹു മുഖ പ്രതിഭകളായ ശ്രി.പി.കെ രാജന്‍,റഹ്‌മാന്‍ തിരുനെല്ലുര്‍ തുടങ്ങിയവര്‍ വിശിഷ്‌ടാതിഥികളായിരുന്നു.പ്രദേശത്തെ നിര്‍ധനരായവര്‍ക്ക്‌ വേണ്ടി മുഹമ്മദന്‍‌സ്‌ ഒരുക്കിയ സഹായ ഹസ്‌തം മുഹമ്മദന്‍‌സ്‌ തിരുനെല്ലൂര്‍  പ്രസിഡണ്ട്‌ അബ്‌ദുല്‍ കബീര്‍ ആര്‍.വി നിര്‍വഹിച്ചു.ഇന്ത്യന്‍ സമയം പാതിരാവിനു ശേഷമായിരുന്നു മത്സരങ്ങള്‍ സമാപിച്ചത്‌.

ആദ്യ ദിവസ ഉദ്‌ഘാടനവും രണ്ടാം ദിവസ സായാഹ്ന സം‌ഗമവും പാതിരാവിനു ശേഷം നടന്ന കൊട്ടിക്കലാശവും ദിതിരുനെല്ലൂര്‍ എഫ്.ബി പേജിലൂടെ തല്‍‌സമയം പ്രസാരണം ചെയ്‌തിരുന്നു.ദിതിരുനെല്ലൂരിന്റെ സഹകരണത്തോടെയുള്ള പ്രക്ഷേപണം രാജ്യത്തിനകത്തും പുറത്തുമുള്ള കായിക പ്രേമികള്‍ സ്വാഗതം ചെയ്‌തു. 

യുവ നിരയുടെ കര്‍‌മ്മോത്സുകതയെ ക്രിയാതമകമായി ഉപയോഗപ്പെടുത്താനുള്ള പ്രതിജ്ഞയും പ്രാര്‍‌ഥനയും പ്രഭാഷകരുടെയും സദസ്യരുടെയും ആശം‌സകളിലും ആശീര്‍‌വാദങ്ങളിലും നിഴലിക്കുന്നുണ്ടായിരുന്നു.മുസ്‌തഫ.എം.എ,ഷമീര്‍,സനൂപ്‌,ഷഫീഖ്‌,ഷിഫാസ്‌,
നജ്‌മല്‍,ജസീം,ഫായിസ്‌,ജാഫര്‍,ഷാഹദ്‌,മുജീബ്‌,നാസര്‍,അജ്‌മല്‍,ഷമീം,
ഷാഹുല്‍,റഈസ്‌ തുടങ്ങിയവരുടെ സജീവ പങ്കാളിത്തം പ്രകടമായിരുന്നു.

മുഹമ്മദന്‍‌സ്‌ തിരുനെല്ലൂരിന്റെ കലാ കായികാവേശങ്ങളെ മുഹമ്മദന്‍സ് ഖത്തര്‍ സ്വാഗതം ചെയ്യുകയും ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തു.പ്രവാസി കൂട്ടായ്‌മകളായ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍,മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ അബുദാബി,എമിറേറ്റ്‌സിലേയും ഇതര ഗള്‍‌ഫ് രാജ്യങ്ങളിലെ തിരുനെല്ലുര്‍ പ്രവാസി സം‌ഘങ്ങളും സം‌ഘടനകളും ആശം‌സകള്‍ രേഖപ്പെടുത്തി.

നിസാം നസീര്‍ തത്സമയ പ്രസാരണത്തിന്റെ സാങ്കേതിക സൗകര്യങ്ങള്‍‌ക്ക്‌ നേതൃത്വം നല്‍‌കി.


ദിതിരുനെല്ലൂര്‍