നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 15 May 2017

നന്മയില്‍ ഒരുമയോടെ

ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഒരുക്കുന്ന നന്മയില്‍ ഒരുമയോടെ  എന്ന തലക്കെട്ടില്‍ സം‌ഘടിപ്പിക്കുന്ന സൗഹൃദ യാത്രയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഖ്യു.മാറ്റ്‌ വൃത്തങ്ങള്‍ അറിയിച്ചു.മെയ്‌ 19  ന്‌ വെള്ളിയാഴ്‌ച മധ്യാഹ്നത്തിനു ശേഷം 2.30 ന്‌ പുറപ്പെട്ട്‌ വൈകീട്ട്‌ 3.30 ന്‌ നിശ്ചയിക്കപ്പെട്ട ലൊക്കേഷനായ അല്‍‌ഖോര്‍ ഏദന്‍ റിസോര്‍ട്ടിലെത്തുമെന്നു പ്രതീക്ഷിക്കുന്നു.

പ്രസിഡണ്ട്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സം‌ഗമത്തില്‍ ആക്‌ടിങ് ജനറല്‍ സെക്രട്ടറി ഷൈദാജ്‌ മൂക്കലെ സദസ്സിന്‌ സ്വാഗതമോതും.യാത്രാ പ്രോഗ്രാം ചെയര്‍‌മാന്‍ അബ്‌ദുല്‍ നാസ്സര്‍ അബ്ദുല്‍ കരീം സൗഹൃദ സന്ദേശം നല്‍‌കും.മീഡിയ സെല്‍ സീനിയര്‍ ഹമീദ്‌ ആര്‍.കെ സദസ്സിനെ അഭിസം‌ബോധന ചെയ്‌തു സം‌സാരിയ്‌ക്കും.വൈസ്‌ പ്രസിഡണ്ട്‌ റഷീദ്‌ കെ.ജി ആശം‌സകള്‍ നേരും.തുടര്‍‌ന്ന്‌ ഖ്യു,മാറ്റിന്റെ പുതിയ മാര്‍ഗ നിര്‍‌ദേശക രേഖ മീഡിയ സെല്‍ സെക്രട്ടറി അസീസ്‌ മഞ്ഞിയില്‍ അവതരിപ്പിക്കും.വിശദമായ ചര്‍‌ച്ചകള്‍‌ക്കും വിശദീകരണങ്ങള്‍‌ക്കും ഒടുവില്‍ അഭിപ്രായ സമന്വയത്തില്‍ ജനറല്‍ ബോഡിയുടെ അംഗീകാരത്തോടെ മാര്‍‌ഗ നിര്‍‌ദേശക രേഖ  പാസ്സാക്കിയതായി അധ്യക്ഷന്‍ പ്രഖ്യാപിക്കും.അതിനു ശേഷം ഫൈനാന്‍‌സ്‌ സെക്രട്ടറി റമദാന്‍ ഫണ്ട്‌ സമാഹരണത്തിനു നേതൃത്വം നല്‍‌കും.സെക്രട്ടറി തൗഫീഖ്‌ താജുദ്ധീന്റെ നന്ദി പ്രകാശനത്തോടെ ഔദ്യോഗിക പരിപാടികള്‍ അവസാനിക്കും.
അനൗദ്യോഗിക സെഷനില്‍ കളിയും കാര്യവും എന്ന ബാനറില്‍ അതിര്‍ ലം‌ഘിക്കാത്ത വിനോദങ്ങള്‍ അരങ്ങേറും.പ്രവാസ കാലത്ത്‌,നിമിഷ പ്രസം‌ഗം,ക്വിസ്സ് മത്സരം,മധുരമീ സൗഹൃദം തുടങ്ങിയ നിരുപ്രദ്രവകരമായ മത്സരങ്ങളും തുടര്‍‌ന്ന്‌ ചില കായിക മത്സരങ്ങളും ഉണ്ടാകും.അത്താഴം കഴിച്ച്‌ തിരിച്ച്‌ പോരും.അം‌ഗങ്ങള്‍ തമ്മിലുള്ള ഊഷ്‌മളമായ ബന്ധം ഊട്ടിയുറപ്പിക്കാന്‍ സൗഹൃദയാത്ര നിമിത്തമാകുമെന്ന പ്രതീക്ഷ സാക്ഷാല്‍‌കരിക്കപ്പെടട്ടെ എന്ന പ്രാര്‍ഥനയാണ്‌ നേതൃത്വത്തിനുള്ളത്‌.
മീഡിയാ സെല്‍