ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍, നന്മയില്‍ ഒരുമയോടെ
എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന സൗഹൃദ യാത്രയുമായി ബന്ധപ്പെട്ട
ഒരുക്കങ്ങള്‍ സവിസ്‌തരം വിലയിരുത്തപ്പെട്ടു.മെയ് 19 ന് വെള്ളിയാഴ്‌ച
മധ്യാഹ്നത്തിനു ശേഷം 2.30 ന് പുറപ്പെട്ട്
വൈകീട്ട് 3.30 ന് നിശ്ചയിക്കപ്പെട്ട ലൊക്കേഷനായ അല്‍ഖോര്‍ ഏദന്‍
റിസോര്‍ട്ടിലെത്തുമെന്നു പ്രതീക്ഷിക്കുന്നു.മുതിര്‍ന്ന അംഗങ്ങളുടെ നേതൃത്വത്തില്‍ വിനോദ വിജ്ഞാന പരിപാടികള്‍ അരങ്ങേറും.പ്രവാസ
കാലത്ത്,നിമിഷ പ്രസംഗം,ക്വിസ്സ് മത്സരം,മധുരമീ സൗഹൃദം തുടങ്ങിയ മത്സരങ്ങളും തുടര്‍ന്ന് ചില കായിക മത്സരങ്ങളും
ഉണ്ടാകും.
സൗഹൃദത്തിന്റെ നൂലിഴകളെ സാഹോദര്യത്തിന്റെ ശക്തമായ കണ്ണികളാക്കാനുതകുന്ന പാശങ്ങളായി പരിണമിപ്പിക്കുകയെന്ന സദുദ്ധേശത്തെ അല്ലാഹു വിജയിപ്പിച്ചു തരുമാറാകട്ടെ.സൗഹൃദ യാത്രാ ചെയര്‍മാന്‍ അബ്‌ദുല്‍ നാസ്സര്‍ അബ്ദുല്‍ കരീം പ്രാര്‍ഥനാ നിര്‍ഭരമായ വാക്കുകളിലൂടെ പറഞ്ഞു തീര്‍ത്തു.യാത്രയുമായി ബന്ധപ്പെട്ട വിലയിരുത്തലിന്റെ അവസാനവട്ട കൂടിയാലോജനയില്‍ തുടക്കം കുറിക്കുകയായിരുന്നു.അബ്‌ദുല്‍ നാസ്സര്‍.സന്നിഗ്‌ദ ഘട്ടത്തില്‍ പൂര്‍വ്വാധികം ആവേശത്തോടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉദ്യമത്തില്‍ നിന്നും പിന്നോട്ടില്ലെന്ന ഉദ്‌ഘോഷവുമായി ജൂനിയര്‍ വിഭാഗം രംഗം പ്രവേശം ചെയ്‌തു എന്നത് അടിവരുയിടേണ്ടതും അഭിനന്ദനാര്‍ഹവുമായിരുന്നു എന്നു പ്രസിഡണ്ട് ഷറഫു ഹമീദ് എടുത്തുദ്ധരിച്ചു.വിവിധങ്ങളായ കാരണങ്ങളാല്‍ മാറ്റിവെയ്‌ക്കപ്പെടാന്‍ നിര്‍ബന്ധിതമായ സൗഹൃദയാത്ര ഇതാ വീണ്ടും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നു.ഒറ്റക്കെട്ടായി ഈ സുവര്‍ണ്ണാവസരത്തെ പ്രോജ്ജലമാക്കണം.സീനിയര്‍ ആര്‍.കെ ഹമീദ് അഭ്യര്‍ഥിച്ചു.കൃത്യമായ ലക്ഷ്യവും അജണ്ടയും ഉള്ള ഒരു സംഘമാണിത്.വിവിധ തലത്തിലുള്ള നേതൃ നിരകള്‍ സോദ്ധേശത്തോടെ വളര്‍ത്തപ്പെടുന്ന സംവിധാനവുമാണിത്.അതിനാല്‍ ഏതു പ്രതിസന്ധിയും തരണം ചെയ്യാനുള്ള ത്രാണി ഈ കൂട്ടായ്‌മയില്‍ നിര്‍ലീനമാണ്.വൈസ് പ്രസിഡണ്ട് റഷീദ് കെ.ജി ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഓരോരുത്തരും ആത്മ പരിശോധന നടത്തി മുന്നോട്ട് പോകുക.സൗഹൃദയാത്ര വലിയ വിജയമായി പരിണമിയ്‌ക്കും.ആക്‌ടിങ് ജനറല്‍ സെക്രട്ടറി ഷൈദാജ് മൂക്കലെ അഭിപ്രായപ്പെട്ടു.സംശയിച്ചും ശങ്കിച്ചും നിന്നവര്‍ക്ക് പ്രവര്‍ത്തി പദത്തില്‍ കാട്ടിക്കൊടുക്കാന്‍ നമുക്കാകണം.താജുദ്ധീന്‍ എന്‍.വി പ്രതികരിച്ചു.പരിപാടികളിലെ വൈവിധ്യം യാത്രയെ സമ്പന്നമാകും.ഷിഹാബ് ആര്‍.കെ അഭിപ്രായപ്പെട്ടു.ഇക്കാണുന്ന സജീവത തന്നെയാണ് യാത്രയുടെ വിജയത്തെ പ്രവചിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.ഷഹീര്‍ അഹമ്മദ് വാചാലമായി.യുവാക്കളുടെ സാന്നിധ്യം യാത്രയെ അവിസ്‌മരണീയമാക്കും.തൗഫീക്ക് എന്‍.വി യുടെ പ്രത്യാശ നിറഞ്ഞ സ്വരം.യാത്രയുടെ ഒരുക്കങ്ങള്‍ പോലും ആസ്വാദ്യകരമാണ് അനസ് ഉമര്‍ സന്തോഷം പ്രകടിപ്പിച്ചു.ഇത്തരം സദുദ്യമങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു അറിയിച്ചു കൊണ്ട് ജാബിര്‍ ഉമര്‍ മൗനം വെടിഞ്ഞു. ഒരേ മനസ്സോടെ ഇറങ്ങിത്തിരിച്ചവരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താകുകയില്ല..നാട്ടുകാരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിലാണ് വിജയ പരാജയങ്ങളുടെ അടിസ്ഥാനം.കൂടുതല്‍ ജാഗ്രത ഇക്കാര്യത്തില്‍ ഇനിയും വേണം.റഷാദ് കെ.ജി നിരീക്ഷിച്ചു.ഒത്തൊരുമിച്ച് മുന്നേറിയാല്‍ മാത്രമേ ഉദ്ധേശ ലക്ഷ്യങ്ങള്‍ സഫലമാകുകയുള്ളൂ.നസീര്‍ എം.എം പറഞ്ഞു.നിശ്ചയിക്കപ്പെട്ട ദിവസങ്ങള്‍ പലപ്പോഴും മാറ്റിവെയ്‌ക്കപ്പെടാനുള്ള സാഹചര്യം സൗഹൃദയാത്രയുടെ പ്രചരണം കൂടുതല്‍ സജീവമാകാന്‍ കാരണമായിട്ടുണ്ട്.ആകര്‍ഷണീയങ്ങളായ പ്രചരണ പരിപാടികള്‍ വേണ്ടുവോളം ഉണ്ടായിട്ടുമുണ്ട്.നമുക്ക് ശ്രമിക്കാം.അബു മുഹമ്മദ് മോന്‍ സദസ്സുമായി പങ്കു വെച്ചു.നാട്ടുകാരുമൊത്തുള്ള ഒരു സ്‌നേഹ സംഗമം.ഒപ്പം വരാനിരിക്കുന്ന റമദാനില്‍ നമ്മെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കൊരു കൈ സഹായം.നാടും വീടും വിട്ട് ഈ പ്രവാസത്തില്‍ ജീവിതം ഹോമിച്ചു കൊണ്ടിരിക്കേ ഒരു കൂടിയിരുത്തം.ചില സന്തോഷ വര്‍ത്തമാനം.അതിരു വിടാത്ത ഒരു മാനസീകോല്ലാസം.കഴിയുന്നവര്‍ പങ്കാളികളാകാന്‍ ശ്രമിക്കുക.ഫൈനാന്‍സ് സെക്രട്ടറി സലീം നാലകത്ത് സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞവസാനിപ്പിച്ചു.പരസ്‌പരം കൂടുതല്‍ മനസ്സിലാക്കാന്‍ യാത്രപോലെ മനോഹരമായ സംവിധാനം വേറെ ഇല്ലെന്നു പറയാം.കഴിഞ്ഞ വര്‍ഷങ്ങളിലും യാത്ര ചെയ്‌ത അനുഭവങ്ങള്‍ നമുക്കുണ്ട്.ഈ വരുന്ന യാത്രയേയും അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പുകള്‍ സഫലമാകട്ടെ എന്നു പ്രാര്‍ഥിക്കാം.അസീസ് മഞ്ഞിയില്‍ വിശദീകരിച്ചു.യാത്രയും യാത്രയിലെ അജണ്ടകളും വിശിഷ്യാ നമ്മുടെ നന്മയിലൂന്നിയ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും സഫലമാകട്ടെ എന്ന് അവധിയില്‍ കഴിയുന്ന ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ ഓണ്‍ ലൈനിലൂടെ ആശംസിച്ചു.
സംഗമത്തിന്റെ അജണ്ടയുമായി ബന്ധപ്പെട്ടും നടക്കാനിരിക്കുന്ന നുറുങ്ങുകളെക്കുറിച്ചും മീഡിയാ വിഭാഗം വിശദീകരിച്ചു.പ്രസിഡണ്ട് ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സൗഹൃദ സംഗമത്തില്‍ ആക്‌ടിങ്
ജനറല്‍ സെക്രട്ടറി ഷൈദാജ് മൂക്കലെ സദസ്സിന് സ്വാഗതമോതും.യാത്രാ
പ്രോഗ്രാം ചെയര്‍മാന്‍ അബ്‌ദുല്‍ നാസ്സര്‍ അബ്ദുല്‍ കരീം സൗഹൃദ സന്ദേശം
നല്‍കും.മീഡിയ സെല്‍ സീനിയര്‍ ഹമീദ് ആര്‍.കെ സദസ്സിനെ അഭിസംബോധന ചെയ്‌തു
സംസാരിയ്‌ക്കും.വൈസ് പ്രസിഡണ്ട് റഷീദ് കെ.ജി ആശംസകള്‍
നേരും.തുടര്‍ന്ന് ഖ്യു,മാറ്റിന്റെ പുതിയ മാര്‍ഗ നിര്‍ദേശക രേഖ മീഡിയ
സെല്‍ സെക്രട്ടറി അസീസ് മഞ്ഞിയില്‍ അവതരിപ്പിക്കും.വിശദമായ
ചര്‍ച്ചകള്‍ക്കും വിശദീകരണങ്ങള്‍ക്കും ഒടുവില്‍ അഭിപ്രായ സമന്വയത്തില്‍
ജനറല്‍ ബോഡിയുടെ അംഗീകാരത്തോടെ മാര്‍ഗ നിര്‍ദേശക രേഖ പാസ്സാക്കിയതായി
അധ്യക്ഷന്‍ പ്രഖ്യാപിക്കും.അതിനു ശേഷം ഫൈനാന്‍സ് സെക്രട്ടറി റമദാന്‍
ഫണ്ട് സമാഹരണത്തിനു നേതൃത്വം നല്‍കും.സെക്രട്ടറി തൗഫീഖ് താജുദ്ധീന്റെ
നന്ദി പ്രകാശനത്തോടെ ഔദ്യോഗിക പരിപാടികള്‍ അവസാനിക്കും.
കമ്പവലി,ഫൈവ്‌സ് ഫുട്ബോള്‍,സ്‌റ്റമ്പൗട്ട്,വാട്ടര്‍ പോളൊ,ഗോട്ടി കളി തുടങ്ങിയ മത്സരങ്ങളാണ് സമയവും സന്ദര്‍ഭവും പോലെ അരങ്ങേറുക.യാത്രാ അംഗങ്ങളെ നാല് ഗ്രൂപ്പായി തിരിച്ചു കൊണ്ടായിരിയ്‌ക്കും സൗഹൃദ മത്സരങ്ങള്‍ നടക്കുക.ആക്‌ടിങ് ജനറല്‍ സെക്രട്ടറി ഷൈദാജ് മൂക്കലെ വിശദമാക്കി.രാവേറെ വൈകാതെത്തന്നെ അത്താഴം കഴിച്ച് തിരിച്ച് പോരും.അംഗങ്ങള്‍ തമ്മിലുള്ള ഊഷ്‌മളമായ ബന്ധം ഊട്ടിയുറപ്പിക്കാന്‍ സൗഹൃദയാത്ര നിമിത്തമാകുമെന്ന പ്രതീക്ഷ സാക്ഷാല്‍കരിക്കപ്പെടട്ടെ എന്ന പ്രാര്‍ഥനയാണ് നേതൃത്വത്തിനുള്ളത്.
യാത്ര പുറപ്പെടുന്നതു മുതല്‍ യാത്രയിലെ വിവരങ്ങളും ഭക്ഷണങ്ങളുടെ ഒരുക്കങ്ങളെക്കുറിച്ചും പാകം ചെയ്യാനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും,വിജയികള്‍ക്കുള്ള പാരിതോഷികങ്ങളെക്കുറിച്ചും എല്ലാമെല്ലാം ഒന്നൊന്നായി ചര്‍ച്ചയ്‌ക്ക് വിധേയമാക്കി.യാത്രാ ചെയര്‍മാന്‍ അബ്‌ദുല്‍ നാസ്സര്‍ അബ്‌ദുല്‍ കരീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വൈസ് പ്രസിഡണ്ട് റഷീദ് കെ.ജി യുടെ സ്വാഗതത്തോടെയായിരുന്നു പ്രാരംഭം കുറിച്ചത്.സെക്രട്ടറി തൗഫീഖ് എന്‍.വി യുടെ നന്ദി പ്രകാശനത്തോടെ സമാപിച്ചു.
മീഡിയാ സെല്‍