തിരുനെല്ലൂർ:തിരുനെല്ലൂർ നൂറുൽ ഹിദായ മദ്രസ്സ വിദ്യാർഥിനി നഹ്‌ല അബ്‌ദുല്‍ നാസർ ഏഴാം തരത്തിൽ സമസ്ത പൊതു പരീക്ഷയിൽ പാടൂർ റേഞ്ചിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.വിദ്യാഭ്യാസത്തിലും പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഉത്സാഹവതിയാണ് കുഞ്ഞാലി മുസ്‌ല്യാരുടെ ഈ പേരമകള്‍.സര്‍ഗ സിദ്ധികളാല്‍ അനുഗ്രഹീതയായ നഹ്‌ല സ്കൂള്‍ ജില്ലാതലങ്ങളില്‍ വിവിധ തലങ്ങളിലും ഇനങ്ങളിലും അംഗീകാരം നേടിയിട്ടുണ്ട്.പാടൂര്‍ ടൈസ് സ്‌കൂളിലെ വിദ്യാര്‍ഥിനായാണ് നഹ്‌ല.
ഉദയം പഠനവേദി,ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍,മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ അബുദാബി,തിരുനെല്ലുര്‍ കുട്ടായ്‌മ ദുബൈ തുടങ്ങിയ പ്രവാസി സംഘങ്ങളും തിരുനെല്ലൂര്‍ മഹല്ല് കമ്മിറ്റിയും അനുമോദനം അറിയിച്ചു.
ഉദയം പഠനവേദി,ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍,മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ അബുദാബി,തിരുനെല്ലുര്‍ കുട്ടായ്‌മ ദുബൈ തുടങ്ങിയ പ്രവാസി സംഘങ്ങളും തിരുനെല്ലൂര്‍ മഹല്ല് കമ്മിറ്റിയും അനുമോദനം അറിയിച്ചു.