നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 23 August 2019

സന്നദ്ധ സം‌ഘം പുറപ്പെട്ടു

തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ മഹല്ല്‌ ജുമാ മസ്‌ജിദ്‌ പരിസരത്ത്‌ നിന്നും മഹല്ല്‌ ഖത്വീബ്‌ അബ്‌ദുല്ല അഷ്‌റഫിയുടെ പ്രാര്‍‌ഥനയോടെ അതിജീവനത്തിന്റെ പാതയില്‍ നന്മ തിരുനെല്ലുരിന്റെ സന്നദ്ധസേവന യാത്ര പ്രാരം‌ഭം കുറിച്ചു.

സുമനസ്സുകളും പ്രമുഖരും നന്മ ഭാരവാഹികളും സഹചാരികളും സന്നിഹിതരായിരുന്നു.യാത്രാ സം‌ഘത്തിന്റെ ഔദ്യോഗിക ഫ്ലാഗ്‌ ഓഫ്‌ തിരുനെല്ലൂര്‍ സെന്ററില്‍ വെച്ച്‌ പ്രോഗ്രാം കണ്‍‌വീനര്‍ റഹ്‌മാന്‍ തിരുനെല്ലൂര്‍ നിര്‍‌വഹിച്ചു.

നന്മ തിരുനെല്ലൂര്‍ സമാഹരിച്ച 400 ൽ പരം കുടുംബങ്ങൾക്കുള്ള 5500 കിലൊ ഗ്രാം നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകളും വീടുകളില്‍ നിന്നും സമാഹരിച്ച വസ്‌ത്രങ്ങളും മറ്റും
അടങ്ങുന്ന വാഹന വ്യുഹം പുറപ്പെട്ടു.

സമാഹരണ പ്രക്രിയയില്‍ സുമനസ്സുകളുടെ പിന്തുണയും സഹകരണവും ആവേശകരം.തിരുനെല്ലൂര്‍ യുവ ജന കായിക വിഭാഗങ്ങളായ തിരുനെല്ലൂര്‍ റാബ്സ് ടീമും,ഫാമോസ് ടീമും നന്മ തിരുനെല്ലൂരുമായി സഹകരിക്കുകയും ആദ്യാന്തം പ്രവര്‍‌ത്തന നിരതരായി രം‌ഗത്തുണ്ടായിരുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ നന്ദിയോടെ സ്‌മരിച്ചു.

സം‌ഘത്തില്‍ സേവന സന്നദ്ധരായ ഇരുപത്തിയെട്ട്‌ പേര്‍ ഉണ്ടെന്ന്‌ കണ്‍വീനര്‍ പി.എം ഷംസുദ്ദീന്‍ അറിയിച്ചു.