നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 21 September 2017

മഹല്ല്‌ തെരഞ്ഞെടുപ്പ്‌

തിരുനെല്ലൂര്‍:മഹല്ല്‌ തിരുനെല്ലൂര്‍ പുതിയ പ്രവര്‍‌ത്തന കാലയളവിലേയ്‌ക്കുള്ള സഭയും സമിതിയും സപ്‌തം‌ബര്‍ 24 ഞായറാഴ്‌ച തെരഞ്ഞെടുക്കപ്പെടും.ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ ശേഷം നൂറുല്‍ ഹിദായ മദ്രസ്സയില്‍ ചേരുന്ന ജനറല്‍ ബോഡിയില്‍ വെച്ചായരിയ്‌ക്കും പുതിയ സമിതിയെ തെരഞ്ഞെടുക്കുക.

തിരുനെല്ലൂര്‍ മഹല്ല്‌ വിജ്ഞാപനത്തില്‍ അറിയിച്ചു.നാല്‌ വര്‍‌ഷത്തിനു ശേഷമാണ്‌ പുതിയ തെരഞ്ഞെടുപ്പിന്‌ കളമൊരുങ്ങുന്നത്.2013 സപ്‌തം‌ബര്‍ 8 നായിരുന്നു ഹാജി അഹമ്മദ്‌ കെപിയുടെ സാരഥ്യത്തിലെഉള്ള സമിതി നിലവില്‍ വന്നത്.