നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 1 November 2017

ആരോഗ്യ ക്യാമ്പ്‌

തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂരും അമൃത ഹൃദ്രോഗ വിഭാഗവുമായി സംയുക്തമായി  സം‌ഘടിപ്പിക്കുന്ന സൗജന്യ ഹൃദ്രോഗ ക്യാമ്പ്‌ പ്രത്യേക സം‌ഘാടന സമിതിയ്‌ക്ക്‌ രൂപം നല്‍‌കി.കഴിഞ്ഞ ദിവസം വി.എസ്‌ അബ്‌ദുല്‍ ജലീലിന്റെ വസതിയില്‍ പ്രത്യേകം വിളിച്ചു ചേര്‍‌ക്കപ്പെട്ട യോഗത്തില്‍ വെച്ചായിരുന്നു സം‌ഘാടക സമിതി രൂപീകരണം നടന്നത്.

ചെയര്‍‌മാന്‍: ഇസ്മാഈൽ ബാവ, വൈസ്‌ ചെയർമാൻ ജലീൽ വി.എസ്,നാസർ മുഹമ്മദാലി,കണ്‍‌വീനര്‍: ഷിഹാബ് എം.ഐ,ജോ.കണ്‍‌വിനര്‍ ഹാരിസ് ആർ.കെ, നാസർ കരീം,ട്രഷർ: മുസ്തഫ ആർ.കെ,സ്വീകരണ വിഭാഗം:ഷംസുദ്ധീന്‍ പി.എം,ഹനീഫ. കെ.എം,അഹമ്മദ്.എ,ഹനീഫ.എം.കെ,മജീദ്.എ,പ്രചരണം:റഷീദ് മതിലകത്ത്, നൗഷാദ് അഹ്മദ്‌,നാസർ വി .എസ്,താജുദ്ധീൻ എന്‍.വി,കമറു കടയില്‍,വളണ്ടിയർ ക്യാപ്റ്റന്മാർ:അജ്മൽ തെക്കയിൽ,സനൂപ് റഫീഖ്,ഹാഫിൽ ഹുസൈൻ,അജ്മൽ,ജാഫർ കബീർ,ഫായിസ് അബ്ദുൾ റഹ്മാൻ,റജിസ്‌ട്രേഷന്‍:നിസാം നസീർ,ഷാഹിദ് ഹുസൈന്‍,മുസമ്മിൽ,നജ്മൽ നാസർ.

ഇന്ത്യിയിലെ തന്നെ പ്രഗത്ഭരും പ്രശസ്ഥരുമായ അമൃതയിലെ ഹൃദ്രോഗ വിദഗ്‌ദരായ ഭിഷഗ്വരന്മാര്‍ തങ്ങളുടെ സേവന സന്നദ്ധത 'നന്മ' ഭാരവാഹികളുമായി പങ്കു വെച്ചു.വിദഗ്‌ദരായ ഒരു സംഘം ഡോക്‌ടര്‍മാരും അനുബന്ധ ആരോഗ്യ പരിചരണ വിദഗ്‌ദരും പങ്കെടുക്കും.ഹൃദ്രോഗവുമായി ബന്ധപ്പെട്ട വളരെ പ്രാഥമിക ചികിത്സമുതല്‍ താരതമ്യേന സങ്കീര്‍‌ണ്ണമായ പരിചരണവും ക്യാമ്പില്‍ ലഭ്യമായിരിക്കും.ആരോഗ്യ ബോധവത്കരണ പരിപാടിയില്‍ പൊതു ജനങ്ങള്‍‌ക്ക്‌ പ്രവേശനം ഉണ്ടാകും.തെരഞ്ഞെടുക്കപ്പെട്ട മുന്‍‌കൂട്ടി റജിസ്റ്റര്‍ ചെയ്‌ത മുന്നൂറോളം രോഗികളെ രക്ത നിര്‍‌ണ്ണയത്തിനും പ്രത്യേഗ ചികിത്സയ്‌ക്കും വിധേയരാക്കും.ഇ.സി.ജി ,എക്കൊ ടസ്റ്റ് തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളും മരുന്നും സൗജന്യമായി അനുവദിക്കും.

2017 നവം‌ബര്‍ 11 ന്‌ നടക്കാനിരിക്കുന്ന മുഴു ദിന ആരോഗ്യ ക്യാമ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ഊര്‍‌ജ്ജസ്വലമായി തുടക്കം കുറിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.തിരുനെല്ലൂരിലെ ഹൃദ്രോഗ ബാധിതര്‍‌ക്കും തദ്‌വിഷയവുമായി പ്രയാസമനുഭവിക്കുന്നവര്‍‌ക്കും ആശ്വാസമേകാനുതകുന്ന ക്യാമ്പാണ്‌ സം‌ഘടിപ്പിക്കാന്‍ ഉദ്ധേശിക്കുന്നതെന്ന്‌ 'നന്മ' വൃത്തങ്ങള്‍ സൂചിപ്പിച്ചു.എല്ലാവരും ഈ സുവർണാവസരം പാഴാക്കാതെ  പ്രയോജനകരമാകുന്ന രൂപത്തിൽ കുറ്റമറ്റതാക്കാന്‍ എല്ലാ അര്‍‌ഥത്തിലും സഹകരിക്കണമെന്ന്‌ സം‌ഘാടകര്‍ അഭ്യര്‍‌ഥിച്ചു.
TheThirunellur