തിരുനെല്ലൂർ: നന്മ തിരുനെല്ലൂർ സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നു. ഗ്രാമത്തിലെ വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയ പ്രതിഭകള്‍ക്കുള്ള പ്രോത്സാഹന പുരസ്‌കാരങ്ങളും ഇതര സാമൂഹ്യ സാംസ്‌കാരിക പരിപാടികളും സായാഹ്നത്തെ സമ്പന്നമാക്കും.
ശ്രീ. ബാലചന്ദ്രന്‍ വടക്കേടത്ത് സംഗമം ഉദ്‌ഘാടനം ചെയ്യും, ശ്രീ.രാധാകൃഷ്‌ണന്‍ കാക്കശ്ശേരി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും,ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷ്‌ണര്‍ ശ്രീ.പി.എ ശിവദാസന്‍ മുഖ്യാതിഥിയായിരിയ്‌ക്കും.തിരുനെല്ലൂര്‍ മഹല്ല് പ്രസിഡന്റും സ്‌കൂള്‍ മാനേജറുമായ അബു കാട്ടില്‍ വേദിയെ ധന്യമാക്കും.
അബു കാട്ടില്‍(എ.എം.എല്‍.പി സ്‌കൂള്‍ മാനേജര്‍),അനില്‍ ടി.മേപ്പള്ളി(പാവറട്ടി എസ്‌ഐ),ജാഫര്‍ സാദിഖലി തങ്ങള്‍ തുടങ്ങിയവര്‍ പുരസ്‌കാര സമര്‍പ്പണം നടത്തും.ഹാജി ഹുസ്സൈന്‍ കെ.വി (നന്മ രക്ഷാധികാരി)അബ്‌ദുല്‍ ജലീല്‍ വി.എസ് (നന്മ വൈസ് ചെയര്‍മാന്‍)പി.എം ഷംസുദ്ധീന്‍ (നന്മ കണ്‍വീനര്‍) തുടങ്ങിയവര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യും.എം.ബി സെയ്‌തു മുഹമ്മദ്,ഉമര്‍ കാട്ടില്‍ (പ്രസിഡണ്ട് മാറ്റ് അബുദാബി),ആനി പോള്‍ (എച്ച്.എം എ.എം.എല്‍.പി സ്‌കൂള്‍)സൈനുദ്ധീന്‍ ഖുറൈഷി,മനോഹര്‍ തിരുനെല്ലൂര്‍,റഷീദ് മതിലകത്ത്,പി.ബി ഉസ്‌മാന്‍,ആര്‍.വി കബീര്‍,എ.അഹമ്മദ്,നൗഷാദ് അഹമ്മദ്,ഹാരിസ് ആര്‍.കെ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

റഹ്‌മാൻ തിരുനെല്ലൂരിൻറെ പരിധിക്കു പുറത്തുള്ള ചില കാര്യങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം,ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് മുനീറിനും മികച്ച നേട്ടം കൊയ്‌ത വിദ്യാർത്ഥികൾക്കുമുള്ള ഗ്രാമത്തിന്റെ അംഗീകാരം,നാട്ടിലെ കാരണവന്മാരായ എം.വി അഹമ്മദ് ,ഗ്രാമത്തിലെ പ്രഥമ അധ്യാപകനായ എം.കെ.അബൂബക്കർ മാസ്റ്റർ എന്നിവര്‍ക്കുള്ള ആദര സമര്‍പ്പണം,എ.എം.എൽ.പി.സ്കൂളിലെ മഴുവൻ വിദ്യാർത്ഥികൾക്കുമുള്ള പഠനോപകര വിതരണം എന്നിവയായിരിയ്‌ക്കും പ്രധാന അജണ്ട.
ജൂൺ 24 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് എ.എം.എല്‍.പി സ്‌കൂളില്‍ ഒരുക്കുന്ന പരിപാടിയിലേക്ക് എല്ലാ സഹൃദയരേയും സ്വാഗതം ചെയ്യുന്നതായി നന്മ തിരുനെല്ലൂര്‍ വൃത്തങ്ങള്‍ അറിയിച്ചു.