നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 27 June 2018

ദിക്‌റ്‌ ഹല്‍‌ഖാ വാര്‍‌ഷികം

തിരുനെല്ലൂര്‍:1965 ലായിരുന്നു തിരുനെല്ലൂര്‍ മഹല്ലു ജുമാമാസ്‌ജിദില്‍ ദിക്‌റ്‌ ഹല്‍‌ഖ പ്രാരം‌ഭം കുറിച്ചത്. അതിനു ശേഷം തിരുനെല്ലൂര്‍ ജുമാ മസ്‌ജിദില്‍ ആഴ്‌ച തോറും നടന്നു വരുന്ന ദിക്‌റ്‌ ഹല്‍‌ഖയുടെ അമ്പത്തിമൂന്നാം വാര്‍ഷികം ജൂലായ്‌ 13 വെള്ളിയാഴ്‌ച വൈകീട്ട്‌ എട്ടിന്‌ പ്രാര്‍‌ഥനാ നിര്‍‌ഭരമായ സദസ്സിനെ സാക്ഷിയാക്കി സംഘടിപ്പിക്കുമെന്ന്‌ സ്വാഗത സം‌ഘം ചെയര്‍‌മാന്‍ അബ്‌ദുല്‍ കബീര്‍ ആര്‍.വി,കണ്‍‌വീനര്‍ കാദര്‍‌മോന്‍ വി.എം എന്നിവര്‍ അറിയിച്ചു.

ആദരണീയനായ സയ്യിദ്‌ ഫസല്‍ തങ്ങള്‍ ഐദറൂസി വാടാനപ്പള്ളി ദുആ നേതൃത്വം നല്‍‌കും.മഹല്ലു ഖത്വീബ്‌ ബഹു: അബ്‌ദുല്ല അഷ്‌റഫി, മഹല്ലു പ്രസിഡണ്ട്‌ അബു കാട്ടില്‍, മദ്രസ്സ സദര്‍,മദ്രസ്സാ അധ്യാപകര്‍,പ്രദേശത്തെ ഖത്വീബ്‌മാരും പണ്ഡിതന്മാരും മഹല്ല്‌ നേതൃത്വങ്ങളും ദാക്കിരീങ്ങളും സദസ്സിനെ ധന്യമാക്കും.ജൂലായ്‌ 14 ന്‌ കാലത്ത്‌ 6 മണിമുതല്‍ 11 വരെ അന്നദാനവും നടക്കും.ദിക്‌ര്‍ ഹല്‍‌ഖാ വാര്‍‌ഷിക സ്വാഗത സംഘം അറിയിച്ചു.