പ്രഭാഷണവും പ്രഖ്യാപനങ്ങളും എന്നതിലുപരി ക്രിയാത്മകമായ ഇടപെടലുകളിലൂടെ അടയാളപ്പെടുത്തലുകള്‍ എന്നതാണ് QMAT ശൈലി.ഈ രീതി തന്നെയായിരിക്കണം ഈ കൊച്ചു സംഘത്തിന്റെ പ്രത്യേകതയും.ഗ്രാമത്തിന്റെയും വിശിഷ്യാ മഹല്ലിന്റെയും ദുരിതപൂര്‍ണ്ണമായ അവസ്ഥയില്‍ സഹായിക്കുന്നതിലും സഹകരിക്കുന്നതിലും എപ്പോഴും മുന്നില്‍ നില്‍ക്കാന്‍ ശ്രമിച്ചു പോരാറുള്ള പ്രവാസി കൂട്ടായ്മയാണ് ഖത്തർ മഹല്ല് അസോസിയേഷൻ തിരുനെല്ലൂർ. കഴിഞ്ഞ രാത്രി പ്രസിഡണ്ട് ഷറഫു ഹമീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തിര പ്രവർത്തകസമിതി വിലയിരുത്തി.
വര്‍ത്തമാന നാളുകളിലെ പ്രത്യേക സാഹചര്യത്തില്‍ ഒരു അടിയന്തിര സാന്ത്വന സ്‌പര്‍ശം അനിവാര്യമാണെന്ന് തീരുമാനിച്ചു.
പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന തിരുനെല്ലൂർ ഗ്രാമത്തിലെ കുടുംബങ്ങൾ അവരവരുടെ വീടുകളിലേക്ക് മാറുമ്പോൾ അവർക്ക് ആവശ്യമായ ഭക്ഷണ വിഭവങ്ങൾ അടങ്ങിയ കിറ്റ് കൊടുക്കുവാനും വീടുകളിൽ ശുചീകരണ സമയത്ത് ഉപയോഗിക്കാനുള്ള സാമഗ്രികൾ ലഭ്യമാക്കാനും തീരുമാനിച്ചു.കൂടാതെ മറ്റ് അവശ്യ വസ്തുക്കളുടെ കണക്ക് സ്വരൂപിച്ച് കഴിയാവുന്ന സഹകരണം ഉണ്ടാക്കി സഹായം നൽകുവാനുള്ള സന്നദ്ധതയും നാട്ടിലെ ഇതര റിലീഫ് സമിതികളുമായി കൂടിയാലോചിച്ച് ഏകോപനം സാധ്യമാക്കുവാനും തീരുമനിച്ചു.
നാട്ടിലെ പ്രത്യേക സാഹചര്യത്തില്‍ നടത്തുന്ന സാന്ത്വന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അവധിയില്‍ നാട്ടിലുള്ള പ്രവര്‍ത്തകരുടെ സഹകരണത്തോടെ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കാര്യക്ഷമമാക്കാനും ധാരണയായി.
പൂര്‍ണ്ണമായ ത്യാഗ സന്നദ്ധതയോടെ പ്രളയക്കെടുതിയിൽ രക്ഷപ്രവർത്തനത്തിന് എല്ലാം മറന്നിറങ്ങിയ നാട്ടിലെ സുമനസ്സുക്കളെ യോഗം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
നാട്ടിലെ ഇപ്പോഴത്തെ ദുഖകരമായ അവസ്ഥയുടെ നേര്‍ ചിത്രം ജനറൽ സെക്രട്ടറി ഷിഹാബ് എം.ഐ.വിശദീകരിച്ചു.
നാട്ടിലും പ്രവാസ ലോകത്തും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുള്ള ആഹ്വാനത്തോടെ യോഗം സമാപിച്ചു.