തിരുനെല്ലൂര്‍:പ്രളയകാല തിരുനെല്ലൂരില്‍ അവസരത്തിനൊത്തുണര്‍ന്ന വിവിധ കൂട്ടായ്‌മകളിലെ തിരുനെല്ലൂര്‍ നന്മ കൈമെയ് മറന്ന് കര്‍മ്മ നിരതരായിരുന്നു.ഗ്രാമത്തിന്റെ ഗ്രാമീണരുടെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും സാന്ത്വന സമാശ്വാസ സേവന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കുറിക്കാനും പ്രവര്‍ത്തന സംരംഭങ്ങളിലെ നൈരന്തര്യം കാത്തു സൂക്ഷിക്കാനും നന്മ തിരുനെല്ലൂരിന് കഴിഞ്ഞു എന്നത് അഭിമാനകരമാണ്.
പ്രളയാനന്തര തിരുനെല്ലുരിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നന്മ തിരുനെല്ലൂരിന്റെ മുദ്രയെ മുദ്രണം ചെയ്യാനുള്ള കര്‍മ്മ പദ്ധതികള്‍ പ്രാരംഭം കുറിക്കപ്പെട്ടതായി ഭാരവാഹികള്‍ അറിയിച്ചു.പ്രളയ കാലത്ത് തിരുനെല്ലുര്‍ ഗ്രാമത്തിലും ഗ്രാമാതിരുകള്‍ക്കപ്പുറവും തങ്ങള്‍ക്ക് ചില അടയാളപ്പെടുത്തലുകള്‍ നടത്താനായതിലും നന്മ സന്തുഷ്‌ടി രേഖപ്പെടുത്തി.നന്മ തിരുനെല്ലുരിന്റെ വിശേഷപ്പെട്ട ദൗത്യത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് അനുവദിക്കപ്പെട്ട അംഗീകാരം തങ്ങളുടെ കര്‍മ്മ സരണിയില്‍ വലിയ മുതല്‍ക്കൂട്ടാണെന്നും നന്മ പ്രതികരിച്ചു.
പ്രളയ കാലത്ത് തകര്‍ന്നു വീണ മുഹമ്മദ് കുട്ടിയുടെ വീട് പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ശിലാന്യാസം വലിയ ജനാവലിയുടെ സാനിധ്യത്തില്‍ മഹല്ല് ഖത്തീബ് ഉസ്‌താദ് അബ്ദുല്ല അഷ്റഫി നിർവ്വഹിച്ചു.
ഈ മഹനീയസദസ്സില്‍ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.ഹുസൈൻ,വാർഡ് മെമ്പർ ഷരീഫ് ചിറക്കൽ,നാട്ടിലെ കാരണവന്മാരായ ഹാജി അഹമ്മദ് എം.വി (മോനുക്ക),ഹാജി അബ്ദുൽ റഹ്മാൻ പാലപ്പറമ്പ്, എം.കെ.അബൂബക്കർ മാസ്റ്റർ,പി.കെ മുഹമ്മദുണ്ണി,ആര്‍.വി ഖാദര്‍,ഹാജി കുഞ്ഞിമോൻ ആര്‍.വി,ഹാജി അഹമ്മദ് കെ.പി,എ.വി.ഹൈദർ,എ.അഹമ്മദ്,കെ.പി.മുഹമ്മദ് കുട്ടി നന്മ ഭാരവാഹികളായ ഇസ്‌മാഈല്‍ ബാവ,ഷിഹാബ് ഇബ്രാഹിം,അബ്‌ദുല്‍ ജലീൽ വി.എസ്,ഷംസുദ്ധീൻ പി.എം,റഷീദ് മതിലകത്ത്,നൗഷാദ് അഹമ്മദ്,ഹാജി ഹുസൈൻ കെ.വി,ഹാരിസ് ആർ.കെ,സാഹിത്യകാരൻ റഹ്മാൻ പി.തിരുനെല്ലൂർ,കെ.എം.സി.സി.പ്രതിനിധി അബൂബക്കർ സിദ്ധിഖ്,ഹാജി ഹമിദ് കുട്ടി ആര്‍.കെ,അബ്‌ദുല്‍ കബീര്‍ ആര്‍.വി തുടങ്ങി മത,രാഷ്ട്രീയ,സാഹിത്യ രംഗത്തെ വ്യക്തിത്വങ്ങൾ പങ്കെടുത്തു.