നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 9 September 2018

ഭവന പദ്ധതി

തിരുനെല്ലൂര്‍:തിരുനെല്ലുരിലെ സുമനസ്സുക്കളായ പ്രവാസികളും നാട്ടുകാരും കൂടെ പ്രളയാനന്തര തിരുനെല്ലൂരിന്റെ ഇതര സാന്ത്വന സേവന പരിപാടികള്‍ യഥാക്രമം ഘട്ടം ഘട്ടമായി ചെയ്‌തു തീര്‍‌ക്കാനുള്ള പ്രയത്നത്തിലാണ്‌.

ഇത്തരം  സദുദ്ദേശ ലക്ഷ്യങ്ങളിൽ ഒന്നായ പുഴക്കരയിൽ താമസിക്കുന്ന ഖയ്യോമത്തയുടെ പൂർണ്ണമായി തകർന്ന വീട് പുനർനിർമ്മിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയും പ്രാരം‌ഭം കുറിക്കുകയും ചെയ്‌തിരിക്കുന്നു.കൊട്ടി ഘോഷങ്ങളേക്കാൾ നിശബ്ദ സേവനത്തിന് മഹത്വവും പ്രാധാന്യവും നല്‍കുന്നവരുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങൾ ജി.സി.സി സം‌യുക്ത കൂട്ടായ്‌മയ്‌ക്ക്‌ വേണ്ടി ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡന്റ്‌ ഷറഫു ഹമീദ്‌ അഭ്യര്‍‌ഥിച്ചു.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ഇവ്വിഷയത്തില്‍ സമാഹരണ ദൗത്യവുമായി കര്‍‌മ്മ നിരതരാണ്‌.

പ്രളയത്തില്‍ തകര്‍‌ന്ന മറ്റൊരു വീട്‌ പുനര്‍ നിര്‍‌മ്മിച്ചു നല്‍കാന്‍ നന്മ തിരുനെല്ലൂര്‍ സന്നദ്ധമായ വിവരവും പ്രഖ്യാപിച്ചിരിക്കുന്നു.പ്രസ്‌തുത വീടിന്റെ പുനര്‍ നിര്‍‌മ്മാണ പ്രവര്‍‌ത്തനം ഈ വാരം നടക്കും.