നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 30 June 2020

വിജയശ്രീലാളിതര്‍‌ക്ക്‌ അഭിനന്ദനങ്ങള്‍

മുഹമ്മദ്‌ ഹിലാല്‍ ഹുസൈന്‍,ഫാത്വിമ ഫര്‍‌ഹാന നൗഷാദ്‌,ഫാസില്‍ അബ്‌ദുല്ല നൗഷാദ്‌,മുഫിത മുസ്തഫ,ഫർഹാന നൗഷാദ്,ഷാബിദ്‌ നൗഷാദ്‌, ഫാത്വിമ മെഹ്‌ജബിന്‍ മുസ്‌തഫ,ഇര്‍‌ഫാന്‍ ഇസ്‌മാഈല്‍ മുഹമ്മദ്‌,മുഹമ്മദ്‌ അല്‍ താഫുദ്ദീന്‍, നഹ ഷൈദാജ്, ഷറിന്‍,ഷഫ്‌ന,മുഹമ്മദ്‌ ഫദീം, സുഹൈല്‍ സുലൈമാൻ,സല്‍‌മാന്‍ ഫാരിസ്‌,അഫ്‌സല്‍,അബ്‌ദുല്‍ വഹാബ്‌, ഹഫീഫ്,ഹിബ അഫ്‌‌സല്‍,സാബിറ ഇബ്രാഹിം‌‌,മിസ്ബാഹുദ്ധീൻ ബിൻ ഷെരീഫ്,ജാസിം ബിൻ റഫീഖ്,ജന്നത്ത് അബ്ദുൽ റഹ്‌‌മാന്‍, ഫാത്വിമത്തുൽ ഹിദ നാസർ,നിദ റഹ്‌‌മ തുടങ്ങിയ ഉയര്‍‌ന്ന ശതമാനത്തോടെ വിജയശ്രീ ലാളിതരായ എല്ലാ വിദ്യാര്‍‌ഥി വിദ്യാര്‍‌ഥിനികള്‍‌ക്കും നന്മ തിരുനെല്ലൂര്‍ സാം‌സ്‌കാരിക സമിതിയുടെ ആശീര്‍ വാദങ്ങള്‍...ആശം‌സകള്‍..
-------------------
ഭൗതിക ജീവിതത്തിലെ വിവിധങ്ങളായ പരീക്ഷണ/ പരീക്ഷകളിലെ സുപ്രധാനമായൊരു കടമ്പയാണ് എസ്‌.എസ്‌.എല്‍.സി പരീക്ഷയിലെ വിജയത്തിലൂടെ നിങ്ങൾ പിന്നിട്ടിരിക്കുന്നത്.
അനുമോദനങ്ങൾ...!

മനുഷ്യ ജീവിതം വളരെ കൂടുതൽ പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ കൊറോണ ക്കാലത്ത് മത്സര ബുദ്ധിയോടെ ഉത്സാഹിച്ച് പഠിച്ച് വിജയം കരസ്ഥമാക്കിയ നിങ്ങൾക്കു മുമ്പിൽ കടമ്പകൾ ഇനിയും ഉണ്ടെന്ന യാഥാർത്ഥ്യം  വിജയാഹ്ലാദത്തിന്റെ ഈ നിമിഷങ്ങളിൽ തൽക്കാലം നമുക്ക് മറക്കാം.

പുസ്തകത്താളുകളിൽ നിന്നും പഠിക്കുന്നതും പകർത്തുന്നതും പരീക്ഷകളിൽ വിജയിക്കാനാണ്. ഭൗതിക ജീവിതത്തിന് ഒരു പരിധിവരെ അത് സഹായകവുമാണ്. എങ്കിലും, പുസ്തകത്താളുകൾക്കും അപ്പുറമുള്ള വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങൾ കൂടി ഉൾചേരുമ്പോൾ വ്യക്തി ജീവിതവും സാമൂഹിക ജീവിതവും കുറേകൂടി അർത്ഥപൂർണ്ണമാകും.

ഈ വിജയാഹ്ലാദങ്ങൾക്കിടയിൽ , നിങ്ങളോടൊപ്പം പരീക്ഷയെഴുതി വിജയിക്കാൻ സാധിക്കാതെ പോയ നിങ്ങളുടെ കൂട്ടുകാരും സഹപാഠികളും ഉണ്ടായേക്കാം. ആത്മവിശ്വാസവും പ്രോത്സാഹനങ്ങളും നൽകി അടുത്ത സെ പരീക്ഷയിൽ വിജയിക്കാൻ അവരെ നിങ്ങൾ പ്രാപ്തരാക്കണം. സഹായിക്കണം. അപ്പോഴാണ് നിങ്ങളുടെ ഈ വിജയത്തിന് കൂടുതൽ തിളക്കം ഉണ്ടാവുകയുള്ളൂ...

ഭാവി ജീവിതത്തിന്റെ കയറ്റിറക്കങ്ങളെ കുറിച്ച് ചിന്തിക്കാനുള്ള  പക്വത പരിപൂർണ്ണതയിൽ എത്തിയിട്ടില്ലാത്ത ഈ പ്രായത്തിൽ  ഇന്ന് കൈവരിച്ച ഈ വിജയം വരാനിരിക്കുന്ന മികച്ച വിജയങ്ങളിലേക്കുള്ള ആദ്യത്തെ ചുവടു വയ്പ്പാകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു...!

റഹ്‌മാൻ തിരുനെല്ലൂർ, പ്രസിഡണ്ട്, നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതി...