തിരുനെല്ലൂര്‍:കോവിഡ് - 19 രോഗപ്രതിരോധ രംഗത്ത് ഊർജസ്വലരായി നിർഭയം കർമ്മനിരതരായ ടീം ഫോമോസ് ആർട്ട്സ് - സ്‌പോര്‍ട്‌സ് ക്ലബ് തിരുനെല്ലൂരിന്റെ യുവനിരയെ നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതി ആദരിച്ചു.
ജൂലായ് 7 ന് വൈകുന്നേരം നന്മ ഓഫീസിൽ സംഘടിപ്പിച്ച സമാദരണ സദസ്സ് വൈസ് പ്രസിഡണ്ട് എ.കെ. ഹുസൈൻ ഉദ്ഘാടനം ചെയ്‌തു.പ്രസിഡണ്ട് റഹ്‌മാൻ തിരുനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം.ഷംസുദ്ദീൻ സ്വാഗതം ആശംസിച്ചു.
മുല്ലശ്ശേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ സൂപ്രണ്ട് ഡോ.സുജ ഫോമോസ് പ്രസിഡണ്ട് ഷമീറിന് ഉപഹാരം നൽകി ആദരിച്ചു.ഫോമോസ് അംഗങ്ങളായ ആഷിക്ക്, ഷെഫീർ, ഷിഫാസ്, ഷമീർ, അമീർ എന്നിവർക്ക് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ശ്രീ. രാജേഷ് സർട്ടിഫിക്കറ്റ് നൽകി.ഫോമോസ് പ്രസിഡണ്ട് ഷമീർ മറുപടി പ്രസംഗം നടത്തി.
നന്മയുടെ ഭാരവാഹികളായ ഇസ്‌മാഈൽ ബാവ, ജലീൽ തയ്യപ്പിൽ, ഹുസൈൻ ഹാജി, ആർ.കെ.മുസ്‌തഫ, ഉസ്‌മാന്‍ കടയിൽ, പി.ബി. ഉസ്‌മാന്‍, എം.ബി. സെയ്‌തു മുഹമ്മദ്, താജുദ്ധീൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
സാമൂഹിക അകലം പാലിച്ചു കൊണ്ട് മാതൃകാപരമായി സംഘടിപ്പിച്ച അനുമോദന യോഗത്തിൽ നിരവധി പേർ സംബന്ധിച്ചു.നന്മ സെക്രട്ടറി റഷീദ് മതിലകത്ത് നന്ദി പറഞ്ഞു.