നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 7 May 2021

പ്രാണവായു

മുല്ലശ്ശേരി:രാജ്യത്ത് കോവിഡ്‌ വ്യാപനം അതി രൂക്ഷമായി തുടരുകയാണ്‌.മുല്ലശ്ശേരി ബ്ലോക് പഞ്ചായത്തുകളില്‍ ഏകദേശം എല്ലാ പഞ്ചായത്തുകളും കണ്ടയിന്‍‌മന്റ് സോണുകളായി തുടരുകയാണ്‌. പ്രാദേശിക പഞ്ചായത്ത് അധികൃതരും നിയമപാലക വൃത്തങ്ങളും സകല ഔദ്യോഗിക സം‌വിധാനങ്ങളും ജാഗ്രതയോടെ രം‌ഗത്തുണ്ട്‌.ഒപ്പം പ്രദേശത്തെ മഹല്ല്‌ സം‌വിധാനങ്ങളും സന്നദ്ധ സം‌ഘടനകളും തങ്ങളുടെ പരിതിയിലും പരിമിതിയിലും നിന്നു കൊണ്ട്‌ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്‌.

സം‌സ്ഥാനത്ത് രാജ്യത്തിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് കേരളം ആരോഗ്യ രം‌ഗത്ത് മികച്ചതാണെങ്കിലും രോഗ വ്യാപനത്തിന്റെ തോത് അതി ശീഘ്രം വര്‍‌ദ്ദിക്കുന്ന സാഹചര്യത്തില്‍ കണക്കു കൂട്ടലുകള്‍ തകിടം മറിഞ്ഞേക്കും. കോവിഡിന്റെ രണ്ടാം തരം‌ഗം താരതമ്യേന കൂടുതല്‍ അപകടകാരിയാണെന്നാണ്‌ ആരോഗ്യ വിദഗ്‌‌ദരുടെ അഭിപ്രായം.

തീവ്ര പരിചരണ വിഭാഗത്തിന്റെ കാര്യക്ഷമതയിലും അടിയന്തിര ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയിലും ജനങ്ങള്‍‌ക്ക്‌ ആശങ്കയുണ്ട്‌ എന്നാണ്‌ മനസ്സിലാക്കാന്‍ കഴിയുന്നത്.ഓക്‌സിജന്‍ സിലണ്ടറുകള്‍‌ക്ക്‌ പോലും നെട്ടോട്ടം ഓടുന്ന കാഴ്‌ചയാണ്‌ പലയിടങ്ങളിലും കാണാനാകുന്നത്.ഓക്‌സിജന്‍ അളക്കാനുള്ള ഉപകരണങ്ങളും ക്രിത്രിക ഓക്ക്‌സിജന്‍ നല്‍‌കാനുള്ള സൗകര്യങ്ങളും പ്രാദേശിക തലത്തില്‍ ഉറപ്പ്‌ വരുത്താന്‍ പ്രാദേശിക കൂട്ടായ്‌മകളും മഹല്ല്‌ സംവിധാനങ്ങളും ഒരുങ്ങിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍‌ട്ടുകള്‍ ഉണ്ട്‌.

നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതി ഓക്‌സിജന്‍ കോണ്‍‌സന്റ്റേറ്റര്‍ വാങ്ങിക്കാന്‍ ഓര്‍‌ഡര്‍ നല്‍‌കിയതായി ജനറല്‍ സെക്രട്ടറി ഷം‌സുദ്ദീന്‍ പി.എം അറിയിച്ചു.വിശാല തിരുനെല്ലൂ മഹല്ല്‌ പരിധിയിലുള്ള മുല്ലശ്ശേരി കുന്നത്ത് മഹല്ല്‌ അടിയന്തിര സാഹചര്യങ്ങളെ മുന്‍ നിര്‍‌ത്തി സമാഹരണം തുടങ്ങിയിട്ടുണ്ട്‌.

===============

പ്രാണവായുവിന്‌ പരക്കം പായുന്ന ദയനീയമായ കാഴ്‌ചയില്‍ നാസര്‍ കരീം എഴുതിയ ഗദ്യ കവിത ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു.

===============

നഷ്‌ടമാവരുത് ഒരു ഹൃദയ മിടിപ്പും,
നിലച്ചു പോവരുത് ഒരു ജീവശ്വാസവും.
കൈകൾ കോർത്തിടാം കൂട്ടരേ...
കാവലേകിടാം നാടിനായി.

കാത്തു വെച്ചിടാം പ്രാണനായി,
ഒരിറ്റു വായുവിൻ കരുതൽ.
ഉറ്റവർക്കായി ഉടയവർക്കായി,
കരുതി വെച്ചിടാം
ജീവനായി.

പ്രാണവായുവിനപ്പുറം,
 ഇല്ല ഭൂമിയിൽ ഒന്നുമേ...
നേടി വെച്ചതൊക്കെയും
വെറുതെയാകും നേരമാ...
തേട്ടം അപ്പൊഴൊക്കെയും
 ജീവവായുവിനായി മാത്രമാ...

നിസ്സഹയരാകും നേരമിൽ
ആശ്വാസമേകും നന്മയിൽ
പങ്കു ചേരാം കൂട്ടരേ...
കാവലേകിടാം നാടിനായി.
കാത്തു വെച്ചിടാം പ്രാണനായി.
===============
- നാസർ കരീം തിരുനെല്ലൂർ

നന്മ തിരുന്നെല്ലൂരിന്റെ ഓക്‌‌സിജന്‍ മെഷീനുകൾ വാങ്ങുന്ന പദ്ധതിയിൽ പങ്കാളികളാവുക.
സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ....