ദോഹ:മനുഷ്യന്റെ ഉള്ളറകളില്‍ സ്വൈര്യ വിഹാരം നടത്തുന്ന മൂരിക്കുട്ടന്മാരെ ബലി നല്‍കാന്‍ സന്നദ്ധമാകാത്തിടത്തോളം ബലിയുടെ അര്‍ഥവ്യാപ്‌തി പൂര്‍ത്തിയാകുന്നില്ല.തിരുനെല്ലുര്‍ മഹല്ലിലെ പ്രവാസികളുടെ ഈദ് സംഗമത്തില്‍ ആഹ്വാനം ചെയ്യപ്പെട്ടു. നമ്മുടെ പ്രപിതാവ് ഇബ്രാഹീമിന്റെയും ,മൂസാ നബിയുടേയും മാര്‍ഗത്തില്‍ ചരിക്കുന്നതിന് പകരം ആസറിന്റെ മാര്‍ഗത്തില്‍ നശിച്ചുകൊണ്ടിരിക്കുന്ന,സാമിരിയുടെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ദയനീയ കാഴ്‌ചയാണ് പ്രകടമാകുന്നത്. രണ്ടാം പെരുന്നാള്‍ ദിനത്തില്‍ ഈസ്‌റ്റ് വെസ്‌റ്റ് റസ്റ്റോറന്റില്‍ സംഘടിപ്പിക്കപ്പെട്ട ഈദ് സംഗമത്തില്‍ അധ്യക്ഷന്‍ വ്യക്തമാക്കി.
ജനാബ്‌മാര്‍ ഉമര്‍ പൊന്നേങ്കടത്ത്, മുഹമ്മദുണ്ണി പി.കെ,ഷറഫുദ്ദ്ദീന്‍ പി.എച്,യുസഫ് പി.എച്,അബ്‌ദുല്‍ ഖാദര്‍ പി.കെ,അശറഫ് തുടങ്ങിയവര്‍ ഈദ് സന്ദേശം സദസ്സുമായി പങ്കുവെച്ചു.
ഒരുമയുടെ പെരുമ പറഞ്ഞ് വാചാലമായ സദസ്സ് നാടിന്റെ സമൂഹിക സാംസ്‌കാരിക രംഗത്തെ വിപ്ളാവാത്മകമായ മാറ്റത്തിന് ഒറ്റക്കെട്ടായി ഒരുമനസ്സോടെ മുന്നേറാന്‍ ഇനിയും വൈകിക്കൂടാ എന്ന സന്ദേശത്തെ അടിവരയിട്ട് പ്രഖ്യാപിച്ചു.
ശിഹാബ് എം.ഐ സ്വാഗതം പറഞ്ഞു. റഷീദ് കെ.ജി നന്ദി രേഖപ്പെടുത്തി.