ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ കലാ സാംസ്കാരിക വേദിയായ ഇന്ത്യൻ കൾചറൽ സെന്ററിന് ഇനി പുതിയ ലോഗോ. 30 വർഷമായി ഐ.സി.സിയുടെ പ്രതീകമായി നിന്ന ലോഗോ പരിഷ്കരിച്ചാണ് മാറുന്ന കാലത്തിന്റെ പുതുമകൾ ഉൾക്കൊണ്ട് പുതിയ ലോഗോ തയാറാക്കിയതെന്ന് ഐ.സി.സി പ്രസിഡന്റ് എ.പി.മണികണ്ഠന് അറിയിച്ചു.
മെയ് രണ്ടാം വാരത്തില്‍ നടക്കുന്ന കാര്‍ണിവല്‍ വേദിയില്‍ വെച്ച് ലോഗോ പ്രകാശനം ചെയ്യും.
മുല്ലശ്ശേരി തിരുനെല്ലൂര്‍ അബുബിലാല്‍ അടക്കമുള്ള ഒരു ടീമാണ് ലോഗോ പരികല്പന ചെയ്തത്.