നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 16 September 2026

ആയിഷ അഫിദക്ക് ആശം‌സകള്‍

ആയിഷ അഫിദ റഷീദ് മെഡിക്കല്‍ ബിരുദം നേടിയ വിവരം സന്തോഷത്തോടെ പങ്കു വെക്കുന്നു.പ്രൈമറി വിദ്യാഭ്യാസ കാലം മുതല്‍ പാഠ്യപാഠേതര വിഷയങ്ങളില്‍ മുന്നില്‍ നില്‍‌ക്കുന്ന പ്രകൃതമായിരുന്നു അഫിദയുടേത്.

ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ ജനറല്‍ സെക്രട്ടറി കെ.ജി റഷീദിന്റെ മകളാണ്‌ എം.ബി.ബി.എസ്സ് ബിരുദം കരസ്ഥമാക്കിയ  ഈ പ്രതിഭ.

തിരുനെല്ലൂരിന്‌ മധുരമുള്ള വാര്‍‌ത്തയാണ്‌  വിശിഷ്യാ ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്‌ ഇരട്ടിമധുരമുള്ളതും.

അത്യദ്ധ്വാനവും അതിലുപരി സമർപ്പണവും ഇഛാശക്തിയും വർഷങ്ങൾ നീണ്ട പ്രാർത്ഥനാ പൂർവ്വമായ പരിശ്രമങ്ങളും രക്ഷിതാക്കളുടെയും കുടും‌ബാം‌ഗങ്ങളുടെയും നിസ്സീമമായ പ്രോത്സാഹനവും പരിഗണനയും ആയിരിക്കണം കരുണാവാരിധിയായ നാഥന്റെ അനുഗ്രഹത്താല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ തുണച്ചത്.

ഉദയം പഠനവേദി,നന്മ തിരുനെല്ലൂർ സാംസ്‌കാരിക സമിതി, ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍  പ്രദേശത്തെ പ്രവാസത്തിലും അല്ലാതെയുമുള്ള കൂട്ടായ്‌മകളും പ്രാദേശിക സം‌വിധാനങ്ങളും ആയിഷ അഫിദയ്‌ക്ക് ആശം‌സകള്‍ അറിയിച്ചു. 

=============