നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label ഖ്യുമാറ്റ്‌ യോഗ അജണ്ട. Show all posts
Showing posts with label ഖ്യുമാറ്റ്‌ യോഗ അജണ്ട. Show all posts

Thursday, 26 January 2017

ഖ്യുമാറ്റ്‌ യോഗ അജണ്ട

ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ജനറല്‍ ബോഡിയോഗം ജനുവരി 27 വെള്ളിയാഴ്‌ച ഇന്ത്യന്‍ കോഫി ഹൗസില്‍ നടക്കും.നാട്ടുകാര്‍ ഒരുമിച്ച്‌ ഉച്ച ഭക്ഷണം കഴിച്ച ശേഷം പ്രത്യേകം സജ്ജമാക്കിയ ഹാളില്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദിന്റെ  അധ്യക്ഷതയില്‍ ജനറല്‍ ബോഡി ചേരും.  ഖ്യുമാറ്റ്‌ സീനിയര്‍ അം‌ഗം അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടിലിന്റെ പ്രാര്‍‌ഥനയോടെ തുടക്കം കുറിക്കുന്ന സം‌ഗമത്തില്‍ അസി:സെക്രട്ടറി ഹാരിസ്‌ അബ്ബാസ്‌ സ്വാഗതം ആശം‌സിക്കും.വൈസ്‌ പ്രസിഡണ്ട്‌ സലീം നാലകത്ത് ആശം‌സകള്‍ നേര്‍‌ന്നു സം‌സാരിക്കും.ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ വാര്‍‌ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും.തുടര്‍‌ന്നുള്ള അന്വേഷണങ്ങള്‍‌ക്കും ചര്‍‌ച്ചകള്‍‌ക്കും ശേഷം അസി:സെക്രട്ടറി ഷൈദാജ്‌ മൂക്കലെ നന്ദി പ്രകാശിപ്പിക്കുന്നതോടെ ജനറല്‍ ബോഡിയുടെ ആദ്യ സെഷന്‍ കഴിയും.
രണ്ടാമത്തെ സെഷന്‍ തെരഞ്ഞെടുപ്പ്‌ സമിതിയുടെ നിയന്ത്രണത്തില്‍ സമാരം‌ഭം കുറിക്കും.

അസീസ്‌ മഞ്ഞിയില്‍,ഹമീദ്‌ ആര്‍.കെ,ഹുസൈന്‍ കെ.വി എന്നിവരുടെ മേല്‍‌നോട്ടത്തില്‍ പുതിയ വര്‍ഷത്തേക്കുള്ള പ്രവര്‍‌ത്തക സമിതിയും,നേതൃത്വവും നിര്‍‌വാഹക സമിതിയും തെരഞ്ഞെടുക്കപ്പെടും.

പ്രവര്‍‌ത്തക സമിതി ശുപാര്‍‌ശ ചെയ്‌ത നിശ്ചിത അം‌ഗങ്ങളുടെ പേരു വിവരങ്ങള്‍ അവതരിപ്പിച്ച്‌ ആവശ്യമെങ്കില്‍ അം‌ഗങ്ങളെ സ്വീകരിച്ചു കൊണ്ടും നിരാകരിച്ചു കൊണ്ടും പുതിയ പ്രവര്‍‌ത്തക സമിതിയുടെ പാനലിന്‌ ജനറല്‍ ബോഡിയുടെ അം‌ഗീകാരം നേടും.തുടര്‍‌ന്നു രഹസ്യ ബാലറ്റു പ്രകാരം പ്രസിഡണ്ട്‌,വൈസ്‌ പ്രസിഡണ്ട്‌,ജനറല്‍ സെക്രട്ടറി,സെക്രട്ടറി,ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകള്‍ തുടങ്ങും.

പുതുതായി തെരെഞ്ഞെടുക്കപ്പെടുന്ന ജനറൽ സെക്രട്ടറിയുടെ അഭിപ്രായത്തോടെയായിരിക്കും രണ്ട്‌ അസി:സെക്രട്ടറിമാരെ നിയോഗിക്കുക.മീഡിയാ വിഭാഗത്തിലേയ്‌ക്ക്‌ രണ്ട് പേരെയും പിന്നീട്‌ നിയോഗിക്കും.നിര്‍‌വാഹക സമിതിയില്‍ ഒമ്പത് അം‌ഗങ്ങളുണ്ടായിരിയ്‌ക്കും. 

ഹാജറായ ഒരോ അംഗവും തങ്ങളുടെ പേരും വിലാസവും രേഖപ്പെടുത്തണം.ശേഷം അഞ്ച്‌ വ്യത്യസ്ഥ നിറങ്ങളിലുള്ള ബാലറ്റു പേപ്പറുകള്‍ നല്‍കപ്പെടും.അതില്‍ ഓരോന്നിലും അതതു പദവികളിലേയ്‌ക്ക്‌ തങ്ങള്‍ ഇഷ്‌ടപ്പെടുന്ന വ്യക്തിയുടെ പേര്‍ രേഖപ്പെടുത്തി നിശ്ചിത പെട്ടിയില്‍ നിക്ഷേപിക്കണം.എല്ലാവരും സമ്മതിദാനാവകാശം രേഖപ്പെടുത്തി എന്നുറപ്പാക്കിയതിനു ശേഷം വോട്ടെണ്ണി ഫല പ്രഖ്യാപനം നടത്തും.തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ സുഖമമായ നടത്തിപ്പിനു ആവശ്യമെങ്കില്‍ സമിതി അംഗങ്ങള്‍ കൂടാതെ മറ്റു സഹോദരങ്ങളുടെയും സേവനം ഉപയോഗപ്പെടുത്തും.

വോട്ടെണ്ണല്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ സര്‍‌ഗ്ഗ പ്രതിഭകള്‍ സദസ്സിനെ സന്തോഷിപ്പിക്കും.ഫല പ്രഖ്യാപനത്തോടെ യോഗം അവസാനിക്കും.