നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 25 June 2023

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി പ്രസിഡണ്ടിന്റെ അഭാവത്തില്‍ വൈസ് പ്രസിഡണ്ട് ശൈതാജ് മൂക്കലെയുടെ അധ്യക്ഷതയില്‍ സിറ്റി എക്‌ചേഞ്ചില്‍ ചേര്‍‌ന്നു.പിന്നീട് പ്രസിഡണ്ട് ഷറ്ഫു ഹമീദ് എത്തിച്ചേര്‍‌ന്നപ്പോള്‍ ബാക്കി നടപടിക്രമങ്ങള്‍ യഥാവിധി തുടര്‍‌ന്നു. ജനറല്‍ സെക്രട്ടറി കെ.ജി റഷീദിന്റെ പ്രാര്‍‌ഥനക്കും സ്വാഗത ഭാഷണത്തിനും ശേഷം യോഗനടപടികള്‍ പുരോഗമിച്ചു.

കഴിഞ്ഞ റമദാനില്‍ നാട്ടില്‍ സം‌ഘടിപ്പിച്ച ഇഫ്‌‌താര്‍ സം‌ഗമവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു അജണ്ടയില്‍ ആദ്യം.പുതിയ സമിതിയുടെ തീരുമാനമനുസരിച്ച് കണക്കുകള്‍ ഓരോ സമിതി ചേരുമ്പോഴും അവതരിപ്പിക്കുക എന്നതായിരുന്നു അജണ്ടയിലെ രണ്ടാമത്തെ വിഷയം.തുടര്‍‌ന്ന്‌ സാന്ത്വനം,അനുബന്ധ സമിതികള്‍,അധ്യക്ഷന്‍ അനുവദിക്കുന്ന ചര്‍‌ച്ചകള്‍.ഇതായിരുന്നു അജണ്ടയുടെ ക്രമീകരണം.

റമദാനില്‍ നാട്ടിലുണ്ടായിരുന്ന മീഡിയ സെക്രട്ടറി അസീസ് മഞ്ഞിയില്‍ ഇഫ്‌ത്വാര്‍ സം‌ഗമത്തിന്റെ സം‌ക്ഷിപ്‌ത ചിത്രം അം‌ഗങ്ങളുമായി പങ്കുവെച്ചു.ഒരു നാട് മുഴുവന്‍ കാത്തിരിക്കുന്ന ഇഫ്‌ത്വാര്‍ സം‌ഗമം എന്നു വിശേഷിപ്പിക്കാവുന്ന സം‌ഗമം കെട്ടിലും മട്ടിലും സം‌ഘാടനത്തിലും മികച്ചു നിന്നതിനു സാക്ഷിയാണ്‌ എന്ന മുഖവുരയോടെ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.ഉത്തരവാദിത്തം ഏല്‍‌പിക്കപ്പെട്ടവര്‍ പ്രാധാന്യത്തോടെ പ്രവര്‍‌ത്തന നിരതമായതിന്റെ പ്രതിഫലനമായിരൂന്നു യഥാര്‍‌ഥത്തില്‍ ഇഫ്‌‌ത്വാര്‍ സം‌ഗമത്തിലൂടെ അനുഭവിക്കാനായത്.അവസരോചിതമായി അസോസിയേഷനെ പരിചയപ്പെടുത്തിയതും,റമദാന്‍ സന്ദേശം നല്‍‌കിയതും നാട്ടുകാരുടെ നല്ല പങ്കാളിത്തവും എല്ലാം വളരെ ഹ്രസ്വമായി സദസ്സുമായി പങ്ക്‌വെച്ചു.ആദ്യാന്തം എല്ലാം നിരീക്ഷിക്കുന്നതിലും ചിട്ടപ്പെടുത്തുന്നതിലും മുന്നിലുണ്ടായ സിറാജ് മൂക്കലയുടെ സേവനസന്നദ്ധതയേയും പ്രത്യേകം പരാമര്‍‌ശിച്ചു.

ജനറല്‍ ബോഡിക്ക്‌ ശേഷമുള്ള റമദാനുമായി ബന്ധപ്പെട്ടതും ഇതര സമാഹരണങ്ങളും ചെലവുകളും ഫിനാന്‍‌സ് സെക്രട്ടറിമാരുടെ അഭാവത്തില്‍ ജനറല്‍ സെക്രട്ടറി കെ.ജി റഷീദ് അവതരിപ്പിച്ചു.

ഒരു ഇടവേളക്ക് ശേഷം സാന്ത്വനം വീണ്ടും സജീവമാകുകയാണെന്നു സാന്ത്വനം ഹെഡ് യൂസുഫ് ഹമീദ് വിലയിരുത്തി.സാന്ത്വനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക സമിതി ചേര്‍‌ന്നതും തീരുമാനങ്ങളും വിശദീകരിക്കപ്പെട്ടു.മാസം തോറും ഗുണകാം‌ക്ഷികള്‍‌ക്ക് വിഹിതം എന്നതിലുപരി സ്വയം തൊഴില്‍ മേഖലയെക്കുറിച്ചും സാന്ത്വനം സമിതി ആലോചനകള്‍ നടത്തുന്നുണ്ടെന്നും,രോഗികളായ ഗുണകാം‌ക്ഷികളുടെ കാര്യത്തില്‍ കൂടുതല്‍ പരിഗണനയുണ്ടെന്നും യൂസുഫ് ഹമീദ് പറഞ്ഞു.

അനുബന്ധ സമിതികളുമായി ബന്ധപ്പെട്ട ചര്‍‌ച്ചകള്‍‌ക്ക് ഷാഹിദ് ഹുസൈന്‍ തുടക്കമിട്ടു.നിരന്തമുള്ള അന്വേഷണങ്ങളും ആലോചനകളും അതത് ഗ്രൂപ്പുകളില്‍ സജീവമാകേണ്ടതിന്റെ പ്രാധാന്യം അടിവരയിടപ്പെട്ടു.

വിനോദയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജ‌അ്‌ഫര്‍ ഉമര്‍ ഓര്‍‌മ്മപ്പെടുത്തി.അനുബന്ധ ചര്‍‌ച്ചയില്‍ അലി നാലകത്തും ജാസിമും അഭിപ്രായങ്ങള്‍ പങ്കുവെച്ചു.

അജണ്ടയുടെ അവസാനം മഹല്ലും നാട്ടു വിശേഷവുമായി ബന്ധപ്പെട്ട വിഷയം അധ്യക്ഷന്‍ പ്രാരം‌ഭം കുറിച്ചു.

ഖത്തറിലെ നാട്ടുകൂട്ടം എന്നതിലുപരി തിരുനെല്ലൂര്‍ മഹല്ലിന്റെ അഭിവാജ്യഘടകമാണ്‌ ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍. നമുക്കോരുത്തര്‍‌ക്കും വ്യത്യസ്‌ത ആശയങ്ങളുണ്ടാകാം.എന്നാല്‍ സാഹോദര്യത്തോടെ സൗഹൃദത്തോടെ നാടിന്റെ പുരോഗതിയും അതില്‍ നാട്ടുകാരായ നമ്മൂടെ സജീവ സാന്നിധ്യവും പ്രധാന ഘടകമാണ്‌.ആമുഖമായി അധ്യക്ഷന്‍ ഓര്‍‌മ്മിപ്പിച്ചു.തുടര്‍‌ന്ന് നടന്ന ചര്‍‌ച്ചയില്‍ സദസ്സ് സജീവമായി. 

മഹല്ലുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ..

=====

🎯ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ മഹല്ലിന്റെ പരിഛേദമാണ്‌.

🎯ആശയപരമായ വൈവിധ്യങ്ങള്‍ വൈരുധ്യങ്ങളായി കാണാതിരിക്കുക എന്നത് നമ്മുടെ നിലപാടായിരിയ്‌ക്കും.

🎯മഹല്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മഹല്ല് നിവാസികളെ അറിയിക്കാന്‍ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്‌ ബാധ്യതയുണ്ട്.

🎯ആശയപരമായ വീക്ഷണങ്ങളില്‍ യോജിക്കാനും വിയോജിക്കാനും പ്രവര്‍‌ത്തക സമിതി അം‌ഗങ്ങള്‍‌ക്കും ഖ്യുമാറ്റ് അം‌ഗങ്ങള്‍‌ക്കും അവകാശമുണെങ്കിലും ഒരു സം‌വാദത്തിന്‌ ഖ്യുമാറ്റ് വേദി അനുവദിക്കപ്പെടുകയില്ല.

അസീസ് മഞ്ഞിയില്‍,അബ്ദുൽ ഖാദർ പുതിയ വീട്ടിൽ, യൂസുഫ് ഹമീദ്,ഫൈസൽ വി എ,ആരിഫ് ഖാസിം തുടങ്ങിയവർ പ്രസ്തു‌ത വിഷയത്തിന്റെ കാമ്പും കാതലും വിശദമായി സദസ്സുമായി പങ്കുവെച്ചു.

വൈകീട്ട് 8 മണിക്ക് തുടങ്ങിയ യോഗം ഏകദേശം ഒന്നരമണിക്കൂര്‍ നീണ്ടു നിന്നു.

ഫൈസല്‍ അബ്‌‌ദുല്‍ കരീമിന്റെ നന്ദി പ്രകാശനത്തോടെ പ്രാര്‍‌ഥനയോടെ യോഗം അവസാനിച്ചു.

===========

ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍

24.06.2023