നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label സാന്ത്വനം. Show all posts
Showing posts with label സാന്ത്വനം. Show all posts

Monday, 1 September 2014

സാന്ത്വനം : പ്രൌഡോജ്ജലമായ പ്രാരംഭം

തിരുനെല്ലൂര്‍: 
സമസ്തകേരള സുന്നി യുവജന സംഘം സംസ്ഥാനത്തുടനീളം നടത്തിക്കൊണ്ടിരിക്കുന്ന സാന്ത്വന കേന്ദ്രത്തിന്റെ തൃശൂര്‍ ജില്ലയിലെ അമ്പത്തിയേഴാമത്‌ കേന്ദ്രം തിരുനെല്ലൂര്‍ സെന്ററില്‍ സി.എന്‍ ജയദേവന്‍ എം.പി സെപ്‌റ്റംബര്‍ ഒന്ന്‌ തിങ്കളാഴ്‌ച വൈകീട്ട്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു.അവശതയനുഭവിക്കുന്നവരുടെ പ്രയാസങ്ങള്‍ക്ക്‌ ആശ്വാസമേകാനുള്ള യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കപ്പെട്ടു.
തിരുനെല്ലൂര്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ ഹാജി കാദര്‍ മോന്‍ വി.എം അധ്യക്ഷതവഹിച്ച യോഗത്തില്‍ അര്‍ഹരായ രോഗികള്‍ക്ക്‌ വേണ്ടിയുള്ള ആരോഗ്യ ഉപകരണങ്ങള്‍ ജില്ലാ പന്ചായത്ത്‌ പ്രസിഡന്റ്‌ സി.സി ശ്രീകുമാര്‍ ,ജില്ലാ വികസന സ്‌റ്റാന്റിങ് കമിറ്റി ചെയര്‍മാന്‍ പി.കെ രാജന്‍ ,വി.കെ ശാഹു ഹാജി എന്നിവര്‍ വിതരണം ചെയ്‌തു.സമസ്ത യുവജന സംഘം ജില്ലാ പ്രസിഡന്റ്‌ പി,കെ ബാവ ദാരിമി മുഖ്യ പ്രഭാഷണം നടത്തി.

ഫാ.ജോണ്‍ ആന്‍സില്‍ വെള്ളറ,ഗഭീരാനന്ദ സ്വാമി,സാന്ത്വനം ജില്ലാ കോഡിനേറ്റര്‍ ഷറഫുദ്ധീന്‍ മുനക്കക്കടവ്‌,കോണ്‍ഗ്രസ്‌ മണ്ധലം പ്രസിഡന്റ്‌ എം ബി സെയ്‌തുമുഹമ്മദ്‌ ,മുസ്‌ലിംലീഗ്‌ മണ്ധലം പ്രസിഡന്റ്‌ ആര്‍ .എം അബ്‌ദുല്‍ മനാഫ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.മുഹമ്മദ്‌ മുനീര്‍ സ്വാഗതം പറഞ്ഞു.ശിഹാബ്‌ എം ഐ നന്ദി പ്രകാശിപ്പിച്ചു.