ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ 2021/22 പ്രവര്‍ത്തന കാലത്തേയ്‌ക്ക് ഷറഫു ഹമീദിന്റെ നേതൃത്വത്തിലുള്ള നിലവിലുള്ള സമിതി തന്നെ തുടരാന്‍ ഓണ്‍ ലൈന്‍ അഭിപ്രായ സര്‍വ്വേയിലൂടെ അംഗീകാരം ലഭിച്ചിരിക്കുന്നു.
അസോസിയേഷന്‍ അംഗങ്ങളില്‍ സിംഹ ഭാഗവും അഥവാ 90.2 ശതമാനം നിലവിലെ നേതൃത്വത്തെ നിയമപരമായി അംഗീകരിച്ചു കൊണ്ട് അഭിപ്രായം രേഖപ്പെടുത്തി.തിരഞ്ഞെടുപ്പ് നടത്തുന്നതായിരിയ്‌ക്കും അഭികാമ്യം എന്ന് 3.4 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ പ്രത്യേകിച്ചൊരു അഭിപ്രായവും രേഖപ്പെടുത്തുന്നില്ല എന്നായിരുന്നു ബാക്കി 3.4 ശതമാനം അംഗങ്ങളുടെ നിലപാട്.വര്‍ത്തമാന സാഹചര്യം മുന്‍ നിറുത്തി അസോസിയേഷന്‍ പ്രവര്‍ത്തക സമിതിയുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ ലൈന്‍ വഴി നടത്തിയ അഭിപ്രായ സമാഹരണത്തിലൂടെയാണ് നിലവിലെ നേതൃത്വത്തിന് തുടര്‍ പ്രവര്‍ത്തനാനുമതിക്ക് അംഗീകാരം സിദ്ധിച്ചത്.
മാര്‍ച്ച 12 മധ്യാഹ്നം മുതല്‍ വൈകുന്നേരം 6 മണിവരെയായിരുന്നു.അഭിപ്രായ സമാഹരണത്തിന് സമയം നിശ്ചയിച്ചിരുന്നത്.അംഗങ്ങളുടെ ആവശ്യം മാനിച്ച് രാത്രി 11 വരെ സമയം ദീര്‍ഘിപ്പിക്കുകയായിരുന്നു.പുനഃക്രമീകരിച്ച സമയത്ത് സര്‍വ്വേഫലം പ്രഖ്യാപിക്കപ്പെട്ടു.
നേതൃത്വത്തിന്റെ പ്രവര്‍ത്തന കാലവധി പുതുക്കുകയൊ വേണ്ടി വന്നാല്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനൊ വേണ്ടി അസീസ് മഞ്ഞിയിലിന്റെ നേതൃത്വത്തില്‍ നിയുക്തരായ മൂന്നംഗ സമിതിയാണ് ഓണ്‍ ലൈന്‍ അഭിപ്രായ സമാഹരണത്തിന് നേതൃത്വം നല്‍കിയത്.അബു മുഹമ്മദ് മോന്‍,റഈസ് സഗീര്‍ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍.
അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അനായാസം തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയും വിധമുള്ള ആധുനിക സാങ്കേതിക വിദ്യയിലൂടെയായിരുന്നു ഈ പരീക്ഷണം.എല്ലാ അര്‍ഥത്തിലു വിജയകരമായ ഈ ഓണ്‍ ലൈന്‍ ഉദ്യമത്തില്‍ നൂറിലേറെ അംഗങ്ങളുള്ള അസോസിയേഷന്റെ ബഹുഭൂരിപക്ഷം പേരും പങ്കെടുത്തു എന്നതില്‍ തിരഞ്ഞെടുപ്പ് സമിതി സന്തുഷ്‌ടി രേഖപ്പെടുത്തി. സാങ്കേതികമായ ഒറ്റപ്പെട്ട പ്രയാസങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ യഥാ സമയം പരിഹരിക്കാന്‍ സമിതി അംഗങ്ങളായ റഈസ് സഗീറും അബുമുഹമ്മദ് മോനും ജാഗ്രതയോടെ ഓണ്‍ ലൈനില്‍ ഹാജറുണ്ടായിരുന്നു.ഓണ്‍ ലൈന്‍ തിരഞ്ഞെടുപ്പിനുള്ള പഠനക്കളരി എന്ന അര്‍ഥത്തിലും ഈ ചരിത്ര മുഹൂര്‍ത്തത്തിന് പ്രാധാന്യമുണ്ടെന്ന് തെരഞ്ഞെടുപ്പ് സമിതി വിലയിരുത്തി.
അഭിപ്രായ സര്‍വ്വേയിലെ സ്വതന്ത്ര പേജില്‍ ആശംസകളും ആശീര്‍ വാദങ്ങളും കൊണ്ട് സമ്പന്നമായിരുന്നു.കൂടാതെ പ്രവര്‍ത്തക സമിതിയെ ക്രിയാത്മകമാക്കുന്നതിന്റെ ഭാഗമായി ഒരു പുതുക്കി പണിയലിന്റെ അനിവാര്യതയും അംഗങ്ങള്‍ സുചിപ്പിച്ചിട്ടുണ്ട്.അഭിപ്രായ സര്‍വ്വേയുടെ പശ്ചാത്തലത്തില്‍ ചേരുന്ന ആദ്യത്തെ പ്രവര്‍ത്തക സമിതിയില്‍ പ്രസ്‌തുത വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് സമിതി അഭിപ്രായപ്പെട്ടു.സാഹചര്യങ്ങളുടെ തേട്ടമനുസരിച്ച് ഉണര്‍ന്നും ഉയര്‍ന്നും പ്രവര്‍ത്തിക്കാന്‍ നേതൃത്വത്തിന് സാധ്യമാകട്ടെ എന്ന് തിരഞ്ഞെടുപ്പ് സമിതി ആശംസിച്ചു.