നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 14 April 2015

സ്വലാത്ത്‌ സദസ്സിന്റെ വാര്‍ഷികം

തിരുനെല്ലൂര്‍ :മുള്ളന്തറ മസ്‌ജിദുന്നൂറില്‍  നടന്നു വരുന്ന സ്വലാത്ത്‌ സദസ്സിന്റെ വാര്‍ഷികം ഏപ്രില്‍ 25 ശനിയാഴ്‌ച പ്രമുഖ പണ്ധിതനമാര്‍ പങ്കെടുക്കും . .ബഹുമാന്യരായ ഉമ്മര്‍ ബാഖവി (ഖത്വീബ്‌ പാടൂര്‍) അബ്‌ദുല്ല അഷറഫി (ഖത്വീബ്‌ തിരുനെല്ലൂര്‍)സിദ്ധീഖ്‌ ബാഖവി മോളൂര്‍ (മുദരിസ്‌ തൊയക്കാവ്‌)എന്നിവര്‍ നേതൃത്വം നല്‍കും .

അഷറഫ്‌ സഖാഫി ( ഇമാം മസ്‌ജിദുന്നൂര്‍ )ജമാലുദ്ധീന്‍ ബാഖവി  (ഖത്വീബ്‌ മസ്‌ജിദ്‌ അബൂബക്കര്‍ സിദ്ധീഖ്‌)സയ്യിദ്‌ പൂക്കോയ തങ്ങള്‍ ഫാളിലി (ഇമാം മസ്‌ജിദ്‌ ത്വാഹ) അലി മുസ്‌ലിയാര്‍ (സ്വദര്‍ നൂറുല്‍ ഹിദായ മദ്രസ്സ) തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട്‌ സദസ്സ്‌ ധന്യമാകും .

വൈകീട്ട്‌ ഇഷാ നമസ്‌കാരാനന്തരം നടക്കുന്ന സദസ്സില്‍ ഭാഗഭാക്കുകളായി സൌഭാഗ്യം നേടാന്‍ സംഘാടകര്‍ അഭ്യര്‍ഥിച്ചു.