സൂം ഓണ്‍ ലൈന്‍ ദോഹ:പ്രതികൂലമായ കാലാവസ്ഥയിലെ വ്രതാനുഷ്‌ഠാനത്തിലൂടെ സവിശേഷമായ പാഠങ്ങള്‍ സ്വായത്തമാക്കാന്‍ ഈ വര്‍ഷത്തെ റമദാനിലൂടെ സാധ്യമാകട്ടെ.ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ ഓണ്‍ ലൈന്‍ സംഗമത്തില്‍ പ്രാര്‍ഥനാ പൂര്‍വ്വം ഓര്‍മ്മിപ്പിക്കപ്പെട്ടു.ജനറല്‍ സെക്രട്ടറി കെ.ജി റഷീദിന്റെ സ്വാഗത ഭാഷണത്തോടെ തുടങ്ങിയ പ്രവര്‍ത്തക സമിതിയില്‍ പ്രസിഡന്റ് ഷറഫു ഹമീദ് അധ്യക്ഷതവഹിച്ചു.
കോവിഡാനന്തര കാലത്തെ കുറിച്ച് ഉറക്കെ ചിന്തിക്കാനും,ഒരു പുതിയ കാലവും ലോകവും ക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത കൈകൊള്ളാനും യോഗത്തില്‍ ആഹ്വാനം ചെയ്യപ്പെട്ടു.
ഗൾഫിൽ നിന്നും ജോലി നഷ്ട്ടപ്പെട്ട നമ്മുടെ നാട്ടുകാരെയും, നാട്ടിലുള്ള യുവാക്കളെയും ഉൾപ്പെടുത്തി ഒരു സ്ഥിരം വരുമാനമാർഗ്ഗം ഉണ്ടാക്കുന്നതിനുള്ള ഒരു പദ്ധതി ആവിഷ്‌ക്കരിക്കാൻ ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ നേതൃത്വം നൽകണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
കോവിഡാനനതര കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതി ഗൗരവത്തോടെ കാണുന്നു എന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവസരത്തിനൊത്ത് ഉണരാനുള്ള തീവ്ര ശ്രമം അസോസിയേഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അധ്യക്ഷന്‍ പ്രത്യേകം അടിവരയിട്ട് തെര്യപ്പെടുത്തി.
ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച്,ലോക മെമ്പാടുമുള്ള തിരുനെല്ലൂര്‍ക്കാര്‍ക്ക് ഒത്തു കൂടാന്‍ ഒരു ഓണ്‍ ലൈന്‍ സംഗമം എന്ന ആശയം തത്വത്തില്‍ അംഗികരിക്കപ്പെട്ടു. യോഗത്തില്‍ സംബന്ധിച്ച എല്ലാ അംഗങ്ങളും ഇവ്വിഷയത്തില്‍ സന്തോഷം രേഖപ്പെടുത്തി.പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേരുന്ന പ്രത്യേക സമിതി ഓണ്‍ ലൈന്‍ സംഗമത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കുമെന്നും അധ്യക്ഷന്‍ ധരിപ്പിച്ചു.
റമദാന്‍ തുടക്കത്തില്‍ നാട്ടില്‍ വിതരണം ചെയ്യപ്പെട്ട കോവിഡ്‌കാല റമദാന്‍ സഹായം ഉചിതമായ സമയത്ത് ഭംഗിയായി നിര്‍വഹിക്കപ്പെട്ട കാര്യം സെക്രട്ടറി ഒരിക്കല്‍ കൂടെ അംഗങ്ങളെ ധരിപ്പിച്ചു.ഇനി റമദാന്‍ അവസാനത്തില്‍ വര്‍ഷാ വര്‍ഷങ്ങളില്‍ ചെയ്‌തു പോരുന്ന മാംസത്തോടൊപ്പമുള്ള പെരുന്നാള്‍ വിഭവങ്ങളുടെ വിതരണവും തൃപ്‌തികരമായി നിര്‍വഹിക്കാന്‍ സാധിക്കും എന്ന് അധ്യക്ഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു.അസോസിയേഷന്റെ മുന്‍ കാല പ്രവര്‍ത്തകനായ ഇബ്രാഹീം കുട്ടി വടക്കന്റെ കായിലിന്റെ നേതൃത്വത്തില്‍ ഖത്തര്‍ മഹല്ല് അസോസിയേഷന്‍ പ്രവര്‍ത്തകരായ സ്വയം സന്നദ്ധരായവരുടെ സഹകരണത്തോടെ പെരുന്നാള്‍ തലേന്നു ഈദ് കിറ്റ് വിതരണം നടത്താനാകും എന്നും വിശദീകരിക്കപ്പെട്ടു.
കോവിഡ്‌കാലവും റമദാന്‍ വിശേഷവും ക്യുമാറ്റിന്റെ സേവനങ്ങളോടൊപ്പം ഇതര തലങ്ങളില്‍ നിന്നുള്ള സേവനങ്ങളുടെ കൂടെ സഹായത്താല്‍ നാട്ടുകാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെട്ടിരിയ്‌ക്കാം എന്നു വിലയിരുത്തപ്പെട്ടു.20 പേര്‍ പങ്കെടുത്ത പ്രവര്‍ത്തക സമിതി യോഗത്തില്‍ സെക്രട്ടറി അനസ് ഉമ്മര്‍ നന്ദി പ്രകാശിപ്പിച്ചു.