നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 19 March 2011

സ്നേഹ സംഗമം 2011

ദോഹ: സ്നേഹോഷ്‌മളമായ സമൂഹ പശ്ചാത്തലത്തിന്റെ നിര്‍മ്മിതിയില്‍ ഭാഗഭാക്കുകളാകുക.
മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ സ്നേഹസംഗമത്തില്‍  ആഹ്വാനം  ചെയ്യപ്പെട്ടു .ഒരുസമൂഹത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ യൂണിറ്റ് കുടുംബമാണ്‌.കുടുംബങ്ങളില്‍ നിന്നു പടി പടിയായുള്ള മാറ്റമാണ്‌ പ്രദേശങ്ങളിലേയ്‌ക്കും  സമൂഹത്തിലേയ്‌ക്കും പ്രസരിക്കുകയും പ്രചരിക്കുകയും ചെയ്യുന്നത്‌. പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.

ദീര്‍ഘവീക്ഷണവും ,കൃത്യ നിഷ്‌ഠയുമില്ലാത്ത യാന്ത്രികമായ പ്രവാസിയുടെ വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിന്റെ ബാക്കി പത്രം ആത്മ സംതൃപ്‌തി നല്‍കാത്തവിധം ശോചനീയമാണ്‌.ലക്ഷ്യബോധമില്ലാത്ത കഠിനാദ്വാനത്തിന്റെ അനിവാര്യമായഉത്തരം തിരുത്തിയെഴുതുവാന്‍ കഴിയില്ല.ക്രമ പ്രവര്‍ദ്ധമായി നടക്കേണ്ടകാര്യങ്ങളെക്കുറിച്ച്ഇനിയെങ്കിലും ജാഗ്രതരാകുക.ജാഫര്‍ ചേലക്കര (ഡയറക്‌ടര്‍ വിസ്‌ഡം സിവില്‍ സര്‍വിസ് അക്കാഡമി കോഴിക്കോട്‌ ) വിശദീകരിച്ചു.സ്നേഹ സംഗമത്തിലെ രണ്ടാമത്തെ സെഷനില്‍ പ്രവാസികള്‍ക്ക് ഒരു മാര്‍ഗ്ഗരേഖ എന്ന തലക്കെട്ടില്‍ നടന്ന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു ചേലക്കര.

സിറ്റിപ്ലാസയില്‍ വെച്ച്‌ മാറ്റ് പ്രസിഡന്റ് അസീസ്‌ മഞ്ഞിയില്‍ ഉദ്‌ഘാടനം ചെയ്‌തസ്നേഹസംഗമം  അബ്‌ദുല്‍ഖാദര്‍ പുതിയവീടിന്റെ ഖുര്‍ആന്‍ പാരായണത്തോടെയാണ്‌ ആരംഭിച്ചത്.മാറ്റ് ചെയര്‍മാന്‍ അബുകാട്ടില്‍  അധ്യക്ഷതവഹിച്ചു. സെക്രട്ടറി ശിഹാബ്‌ എം.ഐ സ്വാഗതവും അസി:സെക്രട്ടറി ആരിഫ് ഖാസ്സിം നന്ദിയും രേഖപ്പെടുത്തി.