നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 1 August 2011

റമദാന്‍ കിറ്റ് വിതരണം ചെയ്‌തു


ദോഹ:പരിശുദ്ധ റമദാനിനോടനുബന്ധിച്ച്‌ മഹല്ലിലെ അര്‍ഹരായവര്‍ക്ക്‌ വര്‍ഷം തോറും നല്‍കിവരാറുള്ള സാന്ത്വന സഹായം ഈവര്‍ഷവും വിതരണം ചെയ്‌തതായി മഹല്ല്‌ വൃത്തങ്ങള്‍ അറിയിച്ചു.ഇരുന്നൂറിലേറെ വീടുകള്‍ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ സാന്ത്വന സഹായത്തിന്റെഗുണഭോക്താക്കളായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ഇഫ്‌താര്‍ സംഗമം ആഗസ്റ്റ് പതിനൊന്നിന്‌ ദോഹ ജദീദ്‌ മുഗള്‍ എമ്പയറില്‍ വെച്ച് ചേരും .

വര്‍ഷം തോറും നാട്ടില്‍ സംഘടിപ്പിച്ചുപോരുന്ന ഇഫ്‌താര്‍ സംഗമം റമദാന്‍ അവസാനത്തില്‍ നടക്കുമെന്ന് സെക്രട്ടറി ശിഹാബ്‌ എം .ഐ അറിയിച്ചു