റമദാനിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് കരട് രൂപം
ദോഹ:
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രവര്‍ത്തകസമിതി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.വരുന്ന റമദാനിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് കരട് രൂപം നല്‍കി.പരിശുദ്ധ റമദാനിന്റെ തുടക്കത്തിലും പെരുന്നാള്‍ പ്രമാണിച്ചും പ്രത്യേക കിറ്റുകള്‍ വിതരണം ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്ക് അന്തിമ രൂപം അടുത്ത സമിതിയില്‍ തയ്യാറാക്കും .റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്‌ച ഇഫ്‌താര്‍ സംഗമം നടത്താനും തീരുമാനിച്ചു.