ദോഹ:മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ആഭിമുഖ്യത്തില്‍ തിരുനെല്ലൂരില്‍ സമൂഹ ഇഫ്‌താര്‍ സംഗമവും പെരുന്നാള്‍ ദിനത്തില്‍ ഈദ് സൌഹൃദ സംഗമവും സംഘടിപ്പിക്കും .റമദാന്‍ സാന്ത്വന സഹായ വിതരണത്തിന്റെ രണ്ടാം ഘട്ടം മഹല്ലിലെ അര്‍ഹരായവര്‍ക്ക് റമദാന്‍ 29 ന് വിതരണം ചെയ്യുമെന്ന് മാറ്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മത സാംസ്‌കാരിക സാമൂഹിക രാഷ്‌ട്രീയ രംഗത്തെ മഹദ് വ്യക്തിത്വങ്ങള്‍ സമൂഹ ഇഫ്‌താര്‍ സംഗമത്തിലും ഈദ് സംഗമത്തിലും പങ്കെടുക്കുമെന്നും ഇവ്വിഷയകമായി വിപുലമായ സ്വാഗത സംഘത്തിന് താമസിയാതെ രൂപം കൊടുക്കുമെന്നും സിക്രട്ടറി ശിഹാബ് എം.ഐ അറിയിച്ചു.റമദാന്‍ റിലീഫ് 205 കുടുംബങ്ങള്‍ ഗുണഭോക്തക്കളായെന്ന് നാട്ടിലെ പ്രതിനിധികളെ ഉദ്ധരിച്ച് കൊണ്ട് സെക്രട്ടറി പറഞ്ഞു.പെരുന്നാള്‍ റിലീഫ് പദ്ധതി നൂറ്റി ഇരുപതോളം അര്‍ഹരായ കുടുംബങ്ങളില്‍ പരിമിതപ്പെടുത്തിയെന്നും സെക്രട്ടറി കൂട്ടിച്ചെര്‍ത്തു.നാട്ടില്‍ സംഘടിപ്പിക്കപ്പെടുന്ന പൊതു പരിപാടികളെക്കുറിച്ചുള്ള ഹൃസ്വമായ വിശദീകരണം ആഗസ്‌റ്റ് 11 ന് മുഗള്‍ എമ്പയറില്‍ നടക്കുന്ന ഇഫ്‌താര്‍ സംഗമത്തില്‍ മാറ്റ് ചെയര്‍മാന്‍ അബുകാട്ടില്‍ വിശദീകരിക്കും .റമദാന്‍ സന്ദേശം പ്രസിഡന്റ് അസീസ് മഞ്ഞിയില്‍ നല്‍കും .