ദോഹ: സ്വന്തത്തിലേയ്‌ക്ക് വലിഞ്ഞൊതുങ്ങുക എന്ന പ്രകൃതത്തില്‍ നിന്ന് സമൂഹത്തിലേയ്‌ക്ക് പടര്‍ന്നു പന്തലിക്കുന്നതില്‍ സംതൃപ്‌തികണ്ടെത്തുന്നതിലായിരിക്കണം വിശ്വാസി വ്യാപൃതനാവേണ്ടത്.അസോസിയേഷന്‍ ചെയര്‍മാന്‍ അബു കാട്ടില്‍ അഹ്വാനം ചെയ്‌തു.ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ സംഘടിപ്പിച്ച ഇഫ്‌താര്‍ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം .ദോഹ ജദീദിലെ മുഗള്‍ എമ്പയര്‍ ഹാളില്‍ സംഘടിപ്പിക്കപ്പെട്ട സംഗമം മഹല്ലിലെ യുവാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.