നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 19 April 2013

അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി പ്രകാശിപ്പിക്കുക

ദോഹ:അല്ലാഹു അനുഗ്രഹിച്ചേകിയ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി പ്രകാശിപ്പിച്ചുകൊണ്ട്‌ അല്ലാഹുവിലേയ്‌ക്ക്‌ കൂടുതല്‍ അടുക്കുന്നവരാണ്‌ അവന്റെ പ്രിയ ദാസന്മാര്‍ .അബ്‌ദുല്ല ഫൈസി പറഞ്ഞു. ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ സ്‌നേഹ സംഗമം ന്യുസ്‌റ്റാര്‍ ഹാളില്‍ ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം .പ്രസിഡന്റ്‌ അബു കാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ സെക്രട്ടറി ശിഹാബ്‌ എം ഐ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.സമിതി ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളും ,മറ്റു റിലീഫ്‌ പരിപാടികളും സദസ്സില്‍ അവതരിപ്പിക്കപ്പെട്ടു.സമയക്കുറവ്‌ പരിഗണിച്ച്‌ അജണ്ടയിലെ മറ്റു വിഷയങ്ങള്‍ മാറ്റിവയ്‌ക്കപ്പെട്ടു.

സന്നദ്ധ സംരംഭങ്ങളേക്കാള്‍ സംസ്‌കരണ പ്രക്രിയകള്‍ക്ക്‌ പ്രാധാന്യം നല്‍കുന്ന വിധം നമ്മുടെ അജണ്ടകള്‍ ക്രമീകരിക്കേണ്ടതിന്റെ ഗൌരവം അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു. അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍ ,മനാഫ്‌ സുലൈമാന്‍ ,താജുദ്ധീന്‍ കുഞ്ഞാമു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.ജനറല്‍ സെക്രട്ടറി സ്വാഗതവും സെക്രട്ടറി നന്ദിയും പ്രകാശിപ്പിച്ചു.