പ്രവാസികള്‍ അണിയിച്ചൊരുക്കിയ ഗ്രാമമാണിത്. അവര്‍ കുടുംബം ശ്രദ്ധിക്കുന്നവരും ഗ്രാമത്തിന്റെ സകല മേഖലകളിലും ഗുണപരമായി ഇടപെടുന്നവരുമാണ്.ഗ്രാമത്തിന്റെ ശുഭഭാവി പൂര്‍ണമാകാന്‍ ഉടന്‍ നടപ്പിലാക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. മഹല്ല് സംവിധാനം കാര്യക്ഷമമാക്കി നമുക്കീ സങ്കീര്‍ണതകള്‍ പരിഹരിക്കാം. ഗ്രാമത്തിന്റെ സമഗ്ര വികസനത്തിന് ഒരു ലക്ഷ്യ വര്‍ഷം വേണം. നമ്മുടെ പാരമ്പര്യവും മൂല്യപരിസരവും ഉടഞ്ഞുലയാത്ത ഒരു വികസന തന്ത്രം.
ആശംസകളോടെ..
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍
ജനറല്‍ സെക്രട്ടറി
അസീസ് മഞ്ഞിയില്‍