കാരുണ്യവാനായ അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങളിലൊന്നാണ് പരിശുദ്ധ റമദാന്‍. അവ നമ്മുടെ ആയുസ്സിലെ വസന്തകാലങ്ങളാണ്. ആത്മീയതയുടെ സൌരഭ്യം ആസ്വദിക്കാനുള്ള അസുലഭ അവസരമാണ്. നന്മകളുടെ പൂക്കാലമായ റമദാനെ സ്വീകരിക്കാന്‍ ലോകം മുന്നൊരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. റജബ് മാസം മുതല്‍ തന്നെ വിശ്വാസികള്‍ റമദാനെ വരവേല്‍ക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിക്കുന്നു. അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ, പരിശുദ്ധ റമദാന്റെ മുഴുവന്‍ അനുഗ്രഹങ്ങളും ഏറ്റുവാങ്ങുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ! ആമീന്‍. .