നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 25 May 2019

ഖ്യുമാറ്റ് ഇഫ്‌ത്വാര്‍ സം‌ഗമം

തിരുനെല്ലൂര്‍:ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ഒരുക്കുന്ന ഇഫ്‌ത്വാര്‍ സം‌ഗമവും,റമദാന്‍ വിശേഷാല്‍ സ്‌നേഹ സ്‌പര്‍‌ശ വിതരണവും ജൂണ്‍ 3 തിങ്കളാഴ്‌ച സം‌ഘടിപ്പിക്കും.സം‌ഗമത്തില്‍ തിരുനെല്ലൂര്‍ മഹല്ല്‌ നേതൃത്വവും, പ്രതിനിധികളും പ്രമുഖരും,ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ നേതൃത്വവും പങ്കെടുക്കും.

സഹൃദയരുടെ പങ്കാളിത്തവും പിന്തുണയും ഉണ്ടാകണമെന്ന്‌ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ കെ.ജി അഭ്യര്‍‌ഥിച്ചു.

അന്നേ ദിവസം വിശാല തിരുനെല്ലൂര്‍ മഹല്ലിലെ തെരഞ്ഞെടുക്കപ്പെട്ട കുടും‌ബങ്ങള്‍ക്കുള്ള റമദാന്‍ വിശേഷാല്‍ സ്‌നേഹ സ്‌പര്‍‌ശ വിതരണവും നടക്കും.അരിയും പലവ്യഞ്‌ജനങ്ങളും പ്രത്യേക വിഭവങ്ങളും മാം‌സപ്പൊതിയുമടങ്ങുന്നതാണ്‌ റിലീഫ്‌ പാക്ക്‌.പ്രവര്‍‌ത്തകരുടെ സഹകരണത്തോടെ വ്യവസ്ഥാപിതമായ രീതിയില്‍ വിതരണം നടക്കുമെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

ക്ഷണക്കത്തിന്റെ പൂര്‍‌ണ്ണ രൂപം:-

പരിശുദ്ധ മാസത്തിന്റെ വസന്തം ആവോളം ആസ്വദിക്കാനും അതിന്റെ മധുരം മറ്റുള്ളവരിലേയ്‌ക്ക്‌ പകരാനും അനുഗ്രഹീത നാളുകളിലെ പുണ്യം പൂര്‍‌ണ്ണമായും കൊയ്‌തെടുക്കാനും സര്‍‌വ്വ ലോക പരിപാലകനായ നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.

അല്ലാഹുവിന്റെ അനുഗ്രഹ കടാക്ഷത്താല്‍ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍,അതിന്റെ സാന്ത്വന സന്നദ്ധ പ്രവര്‍‌ത്തനങ്ങളിലെ നൈരന്തര്യം കെടാതെ സൂക്ഷിച്ചു പോരുന്നു. വ്രത വിശുദ്ധിയുടെ നാളുകളില്‍ വിപുലമായ രീതിയില്‍ ജനോപകാര പ്രദമായ കര്‍‌മ്മങ്ങള്‍ അനുവര്‍‌ത്തിക്കാനുള്ള സൗഭാഗ്യം കൊണ്ടും തിരുനെല്ലൂരിലെ ഈ പ്രവാസി കൂട്ടായ്‌മ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.എല്ലാ വര്‍‌ഷവും റമദാനിലെ സാന്ത്വന പരിപാടികള്‍ നടക്കുന്നതിനോടനുബന്ധിച്ച്‌ ഒരുക്കാറുള്ള  ഇഫ്‌ത്വാര്‍ വിരുന്ന്‌  ജൂണ്‍ 3 തിങ്കളാഴ്‌ച നടക്കും. തിരുനെല്ലൂര്‍ നൂറുല്‍ ഹിദായ മദ്രസ്സാങ്കണത്തില്‍ സം‌ഘടിപ്പിക്കുന്ന ഈ സ്‌നേഹ വിരുന്നിലേയ്‌ക്ക്‌ താങ്കളെ ആദര പൂര്‍‌വ്വം ക്ഷണിക്കുന്നു.

പ്രാര്‍‌ഥനയോടെ ....
ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍
പ്രസിഡണ്ട്‌
ഷറഫു ഹമീദ്‌
ജനറല്‍ സെക്രട്ടറി
റഷീദ്‌ കെ.ജി