നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 20 May 2013

ഭാവുകങ്ങള്‍ : അബു കാട്ടില്‍ 

നാടിനുംനാട്ടുകാര്‍ക്കും വേണ്ടി എന്നും ആത്മാര്‍ഥമായി നിലകൊണ്ടു പോന്ന പ്രവാസി സംഘമാണ്‌ ഖത്തറില്‍ ഉള്ളത്‌.നാടിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, മത ബോധം വിവിധ ശൈലിയിലും, ഭാവങ്ങളിലും,പ്രസ്ഥാനങ്ങളിലും നിലയുറപ്പിച്ച് കഴിഞ്ഞ സാഹചര്യത്തില്‍ തികച്ചും ബുദ്ധിപൂര്‍വ്വമായ തിരിച്ചറിവിന്റെ കൂട്ടായ്‌മയായി പരിണമിക്കാനാണ്‌ ആഗ്രഹം‌. 'നന്മയിലെ യോചിപ്പും തിന്മയിലെ വിയോജിപ്പും'എന്ന വളരെ വ്യക്തമായ പാതയിലൂടെയാണ്‌ ഈ സംഘത്തിന്റെ സഞ്ചാരം .

പൊതു നന്മ ഉദ്ധേശിച്ച്‌ കൊണ്ടുള്ള ക്രിയാത്മകമായ ചില സംരംഭങ്ങള്‍ നമ്മുടെ അജണ്ടയിലുണ്ട്‌ അതിലേയ്‌ക്കുള്ള പ്രാഥമിക നടപടികളില്‍ വളരെ സജീവമായി ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ നേതൃത്വം ആത്മാര്‍ഥമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്‌ .

ആശംസകളോടെ..
ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍
പ്രസിഡന്റ്‌
അബു കാട്ടില്‍