നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 30 October 2013

ചര്‍ച്ചകളും തിരുമാനങ്ങളും

തിരുനെല്ലൂര്‍ :
മഹല്ലു തിരുനെല്ലൂര്‍ പ്രവര്‍ത്തകസമിതി ഒക്‌ടോബര്‍ 29 ന്‌ മഹല്ലു പ്രസിഡന്റ്‌ ഹാജി കെ.പി അഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രധാനപ്പെട്ട ചര്‍ച്ചകളും തിരുമാനങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു.

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ രേഖാമൂലം ആവശ്യപ്പെട്ട കാര്യങ്ങളും ചര്‍ച്ചയ്‌ക്ക്‌ വിധേയമായി.കത്തിലെ പരാമര്‍ശ വിഷയം അംഗീകരിക്കാനുള്ള പ്രായോഗികമായ തടസ്സങ്ങള്‍ വിലയിരുത്തപ്പെടുകയും യുക്തവും ഉചിതവുമായ പ്രതികരണം രേഖാമൂലം അറിയിക്കാന്‍  5 അംഗ സമിതിയെ ഉത്തരവാദപ്പെടുത്തിയതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
30.10.2013