ഖത്തറിലെ തിരുനെല്ലുര്‍ മഹല്ലു പ്രവാസികള്‍ക്ക് വേണ്ടി രൂപ കല്‍പന ചെയ്‌ത സുരക്ഷാ ഫണ്ട് അടുത്തമാസം മുതല്‍ പ്രാഫല്യത്തില്‍ വരും .യൂസഫ് ഹമീദിന്റെ നേതൃത്വത്തില്‍ ഒരു ഉപസമിതിയാണ് പ്ര്സ്‌തുത ഫണ്ടിന് പ്രായോഗിക രൂപം നല്‍കിയത്.ആരിഫ് ഖാസിം ,ഖമറുദ്ദീന്‍ കടയില്‍ ,താജുദ്ധീന്‍ എന്‍ വി,ശമീര്‍ പാലപ്പറമ്പില്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
തിരുനെല്ലുര്‍ മഹല്ലിനേയും പ്രവാസി കൂട്ടായ്‌മയേയും അടയാളപ്പെടുത്തുന്ന ഒരു സുവനീര്‍ പ്രസിദ്ധീകരിക്കുന്നതിന്നായി വൈസ് പ്രസിഡന്റ് ശറഫു ഹമിദിന്റെ നേതൃത്വത്തില്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭം കുറിച്ചു.കൂടാതെ പ്രവര്‍ത്തക സമിതി അംഗങ്ങളില്‍ യുവ നിരയിലെ ശൈദാജ് മൂക്കലെയുടെ നേതൃത്വത്തില്‍ കായികോത്സവത്തിന്റെ ഭാഗമായി ക്രിക്കറ്റ് ടൂര്‍ണമന്റിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നതായി സിക്രട്ടറി ശിഹാബ് എം ഐ പറഞ്ഞു.ഇസ്‌മാഈല്‍ ബാവ,ഫൈസല്‍ അബൂബക്കര്‍ ,സിദ്ധീഖ് അബ്‌ദുല്‍ കരീം നസീര്‍ എം എം ,അബു മുഹമ്മദ്‌മോന്‍ ,നൌഫല്‍ മുഹമ്മദലി,ശബീര്‍ ഇബ്രാഹീംകുട്ടി,ആശിഫ് ഉസ്‌മാന്‍ തുടങ്ങിയവരാണ് അണിയറയില്‍ .
ചികിത്സാ സഹായം അര്‍ഹിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്ന പദ്ധതി ഈ മാസം മുതല്‍ പ്രാഫല്യത്തില്‍ വരുമെന്നും സിക്രട്ടറി അറിയിച്ചു.ഗുണഭോക്താക്കളുടെ പേര്‍ വിവരങ്ങള്‍ നാട്ടിലെ പ്രതിനിധിയെ ബൊധ്യപ്പെടുത്തിയതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പ്രവാസികള്‍ക്കിടയില്‍ പരസ്‌പര സ്നേഹവും സൌഹൃദവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസാവസാനം വിനോദയാത്ര സംഘടിപ്പിക്കാന്‍ തിരുമാനിച്ചതായും അസോസിയേഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.
അസോസിയേഷന്റെ നാട്ടിലെ പ്രതിനിധിയായി പ്രവാസം അവസാനിപ്പിച്ച് തിരിച്ച് വരുന്ന വികെ ഇസ്‌മാഈലിനെ തെരഞ്ഞെടുത്തു.അസോസിയേഷന്റെ വക്താവായി അസീസ് മഞ്ഞിയില്‍ തുടരും .