മുല്ലശ്ശേരി ബ്ളോക്ക് പന്ചായത്തിന്റെയും മുല്ലശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും തൃശൂര്‍ മെഡിക്കല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനുവരി 30 ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്‌ക്ക് 1 മണി വരെ മുല്ലശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ വെച്ച് ക്യാന്‍സര്‍ നിര്‍ണ്ണയക്യാമ്പും ബോധവത്കരണവും നടക്കുന്നു.ഗര്‍ഭാശയ ക്യാന്‍സര്‍ പരിശോധനക്ക് പ്രത്യേകം സൌകര്യം ഒരുക്കുന്നുണ്ട്.
ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ സ്‌തനങ്ങളില്‍ ഉണ്ടാകുന്ന മുഴകള്‍ വായിലെ നിറവ്യത്യാസം സാധാരണയില്‍ നിന്നും വ്യത്യസ്‌തമായ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഇതെല്ലാം ക്യാന്‍സറിന് കാരണമായേക്കാം .
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്‌ഗരായ ഡോക്‌ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ക്യാമ്പില്‍ സംശയനിവാരണത്തിനും പരിശോധനക്കും പ്രത്യേകം സൌകര്യങ്ങള്‍ ഉണ്ടായിരിക്കും .
ഈ ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ബ്ളോക്ക് പന്ചായത്ത് മുല്ലശ്ശേരി പ്രസിഡണ്ട് ശ്രീമതി ലീല കുഞ്ഞപ്പു,സി.എച്.സി മുല്ലശ്ശേരി സൂപ്രണ്ട് ഡോ.ബീനാ മൊയ്‌തീന്‍ എന്നിവര്‍ പ്രദേശവാസികളോട് ആവശ്യപെട്ടു.
..........
പൊതുജന താല്‍പര്യം കണക്കിലെടുത്താണ് ദിതിരുനെല്ലൂര്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത്.