നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 16 November 2014

പാര്‍പിട സമുച്ചയം നിര്‍മ്മാണോദ്‌ഘാടനം 

തിരുനെല്ലൂര്‍ : മഹല്ല്‌ തിരുനെല്ലൂര്‍ വിഭാവന ചെയ്‌ത പാര്‍പിട സമുച്ചയം നിര്‍മ്മാണോദ്‌ഘാടനത്തിന്റെ ഭാഗമായി പദ്ധതി സ്ഥലത്ത്‌ കുറ്റിയടിക്കല്‍ കര്‍മ്മം 2014 നവംബര്‍ 16 ന്‌ ഖ്യു.മാറ്റ്‌ പ്രസിഡന്റ്‌ അബു കാട്ടില്‍ നിര്‍വഹിച്ചു.തുടര്‍ന്ന്‌ മഹല്ല്‌ സാരഥികളും പൌരപ്രമുഖരും ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ പ്രതിനിധികളും സ്വപ്‌ന പദ്ധതിയിലുള്ള തങ്ങളുടെ ഭാഗധേയത്വം ഉറപ്പാക്കി.മഹല്ല്‌ ഖത്തീബ്‌ പി.പി അബ്‌ദുല്ല അശറഫി,മഹല്ല്‌ പ്രസിഡന്റ്‌ ഹാജി കെ.പി അഹമ്മദ്‌ ,മഹല്ല്‌ പ്രതിനിധികള്‍, ഖ്യു.മാറ്റ്‌ പ്രതിനിധികളും ,ക്ഷണിക്കപ്പെട്ട അതിഥികളും മദ്രസ്സ വിദ്യാര്‍ഥികളും ഉസ്‌താദുമാരും സഹൃദയരും സംബന്ധിച്ചു.
കാലത്ത്‌ 8 മണിക്ക്‌ മണ്‍മറഞ്ഞുപോയ പൂര്‍വികര്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ഥനാ സംഗമം മദ്രസ്സ വിദ്യാര്‍ഥികളുടേയും മഹല്ല്‌ നിവാസികളുടേയും സാന്നിധ്യത്തില്‍ നടന്നു .തുടര്‍ന്ന്‌ ചിറയ്‌ക്കലിലുള്ള പദ്ധതി പ്രദേശത്തേയ്‌ക്ക്‌ നീങ്ങി .പദ്ധതിയുടെ വിജയത്തിനായി എല്ലാ സഹൃദയരുടേയും സഹകരണവും സാനിധ്യവും ആവശ്യമാണെന്ന്‌ സംഘാടകര്‍ അഭ്യര്‍ഥിച്ചു.