നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 20 December 2014

തിരുനെല്ലൂര്‍  പൂര്‍വ വിദ്യാര്‍ഥി സംഘടന

തിരുനെല്ലൂര്‍ വിദ്യാലയത്തിന്‌ പൂര്‍വ വിദ്യാര്‍ഥി സംഘടന നിലവില്‍ നിന്നു

നാടിന്റേയും നാട്ടുകാരുടേയും അഭിലാഷത്തിനൊത്ത്‌ സ്‌ക്കൂളിന്റെ പുരോഗതിയ്‌ക്ക്‌ തന്നാലാവുന്ന സഹായ സഹകരണങ്ങള്‍ ചെയ്യുന്നതില്‍ അതീവ സംതൃപ്‌തനാണെന്ന്‌ മാനേജര്‍ അബു കാട്ടില്‍ പറഞ്ഞു.
എ.എം.എല്‍.പി.സ്‌ക്കൂള്‍ തിരുനെല്ലൂരിന്റെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു സ്‌ക്കൂള്‍  മാനേജര്‍ .പ്രധാനാധ്യാപികയും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും  സംഗമത്തെ പ്രകീര്‍ത്തിച്ചു സംസാരിച്ചു.അസ്‌ഗറലി തങ്ങള്‍ ,ശരീഫ്‌ ചിറയ്‌ക്കല്‍ ,കബീര്‍ ,അസിസ്‌ മഞ്ഞിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന്‌ അസ്‌ഗറലി തങ്ങളുടെ സാരഥ്യത്തില്‍ ഒരു പ്രവര്‍ത്തക സമിതിയ്‌ക്ക്‌ രൂപം കൊടുത്തു.വൈസ്‌ പ്രസിഡന്റു മരായി ഇസ്‌മാഈല്‍ വി.കെ,ജമാല്‍ ബാപ്പുട്ടി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.സെക്രട്ടറിമാരായി ശരീഫ്‌ ചിറയ്‌ക്കല്‍ ,റഷീദ്‌ എന്നിവരും പികെ മുഹമ്മദുണ്ണിയെ ട്രഷററായും തെരഞ്ഞെടുത്തു.

തിരുനെല്ലൂര്‍ എ.എം.എല്‍.പി.സ്‌ക്കൂള്‍  പൂര്‍വ വിദ്യാര്‍ഥികളുടെ പതിനേഴംഗ പ്രവര്‍ത്തക സമിതി നിലവില്‍ വന്നു.

പ്രവര്‍ത്തക സമിതി അംഗങ്ങള്‍ :- അസീസ്‌ മഞ്ഞിയില്‍  ,റഹ്‌മാന്‍ തിരുനെല്ലൂര്‍ ,മുഹമ്മദലി,മുസ്‌തഫ ആര്‍.എം ,മുസ്‌തഫ അവതാര്‍ ,അഹമ്മദ്‌ ആര്‍,കെ,മുഹമ്മദ്‌മോന്‍ ,ഖാസ്സിം വി.കെ,ഉസ്‌മാന്‍ പി.ബി .