ദോഹ: ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ വിനോദയാത്ര സംഘടിപ്പിക്കുന്നതായി അസോസിയേഷന്‍ സെക്രട്ടറി ശിഹാബ് എം.ഐ അറിയിച്ചു.അംഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും സൌഹൃദവും ഊട്ടിയുറപ്പിക്കാന്‍ ഇത്തരം സമാഗമങ്ങള്‍ പ്രചോദനം നല്‍കുമെന്ന് എഫ്‌ബി സന്ദേശത്തില്‍ പറഞ്ഞു.ഫിബ്രുവരി ആറിന് ഷഹാനിയപാര്‍ക്കിലേയ്‌ക്കാണ് യാത്ര നിശ്ചയിച്ചിട്ടുള്ളത്.അബ്‌ദുല്‍ നാസര്‍ വികെ,അസ്‌ലം കാദര്‍മോന്‍ ,സൈതാജ് എം.കെ,ഫസീഹ് പി.കെ,റഷാദ് കെ.ജി തുടങ്ങിയവരാണ് യാത്രാ ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.ഖത്തറിലുള്ള മഹല്ല് നിവാസികളില്‍ നല്ലൊരു ശതമാനം തങ്ങളുടെ ഭാഗധേയത്വം ഉറപ്പാക്കിയതായി സെക്രട്ടറി പറഞ്ഞു.പുതിയ പ്രവര്‍ത്തക സമിതി നിലവില്‍ വന്നതിന് ശേഷമുള്ള ഈ സഹൃദ സംഗമം വിജയിപ്പിക്കാനുള്ള അശ്രാന്ത ശ്രമങ്ങളിലാണ് ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍.
ഫിബ്രുവരി 6 വെള്ളിയാഴ്‌ച കാലത്ത് സിറ്റി പരിസരത്ത് നിന്നും യാത്ര പുറപ്പെടുമെന്ന് കോഡിനേറ്റര്‍ അറിയിച്ചു.അംഗങ്ങളില്‍ ഉന്മേഷവും ഉത്സാഹവും വര്‍ദ്ധിപ്പിക്കുന്ന സാഹിത്യ മത്സരങ്ങളും കായിക വിനോദങ്ങളും മത്സരങ്ങളും വിനോദയാത്രയെ സമ്പന്നമാകുമെന്ന ശുഭ പ്രതീക്ഷയിലാണ് അസോസിയേഷന്‍ സാരഥി ശറഫു ഹമീദും പ്രവര്‍ത്തക സമിതിയും .